27നു പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 27നു കേരളത്തെത്തിലെത്തും. മധുരയിൽ നിന്ന് ഉച്ചയ്ക്ക് 1.50ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നു ഹെലികോപ്റ്ററിൽ രാജഗിരിയിൽ ഇറങ്ങും. തുടർന്നു 2.35നു കൊച്ചി റിഫൈനറിയിൽ ബിപിസിഎല്ലിന്റെ നാലു പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. അവിടെ നിന്നു തൃശൂരിലേക്ക് ഹെലികോപ്റ്ററിൽ പോകുന്ന അദ്ദേഹം കുട്ടനല്ലൂരിൽ ഇറങ്ങും. 4.15നു തേക്കിൻകാട് മൈതാനത്തു യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കും. അവിടെ നിന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം ആറിനു നാവിക സേനാ താവളത്തിൽ നിന്നു മടങ്ങും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുമായി പ്രത്യേക ചർച്ച നടത്തും. പന്തളം കൊട്ടാരത്തിന്റെ പ്രതിനിധികളും കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ടുണ്ട്. മന്ത്രി വി.എസ്.സുനിൽകുമാറാണു മിനിസ്റ്റർ ഇൻ വെയ്റ്റി