Spread the love

ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ കേരളത്തിലും അവതരിപ്പിചിരിക്കുകയാണ് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വി (വോഡാഫോണ്‍ ഐഡിയ).

video
play-sharp-fill

‘നോൺസ്റ്റോപ്പ് ഹീറോ’ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാന്‍, ഡാറ്റ തീര്‍ന്നുപോകുന്നതായുള്ള പ്രീപെയ്ഡ് ഉപഭോക്താക്കളുടെ പരാതിക്ക് പരിഹാരമെന്ന നിലയ്ക്കാണ് വി രൂപകല്‍പന ചെയ്തിരിക്കുന്നത്. മുഴുവന്‍ വാലിഡിറ്റി കാലയളവിലും നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റയും കോളും ലഭ്യമാകും.

ഇന്ത്യയില്‍ അതിവേഗ കണക്റ്റിവിറ്റിക്ക് ഉപഭോക്താക്കളില്‍ നിന്ന് വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുകയാണ് വോഡാഫോണ്‍ ഐഡിയയുടെ നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിന്‍റെ ലക്ഷ്യം. മൂന്ന് റീചാര്‍ജ് പായ്ക്കുകളിലായി അണ്‍ലിമിറ്റഡ് ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുമാണ് നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

398 രൂപ മുതല്‍ ആരംഭിക്കുന്ന നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനുകളാണ് വോഡാഫോണ്‍ ഐഡിയ കേരളത്തിനായി അവതരിപ്പിച്ചത്. 398 രൂപ പ്ലാനിന് 28 ദിവസവും, 698 രൂപ പ്ലാനിന് 56 ദിവസവും, 1048 രൂപ പ്ലാനിന് 84 ദിവസവുമാണ് വാലിഡ‍ിറ്റി. മൂന്ന് പ്ലാനുകളിലും അണ്‍ലിമിറ്റഡ് കോളുകളും, ദിവസം മുഴുവന്‍ അണ്‍ലിമിറ്റഡ് ഡാറ്റയും, പ്രതിദിനം 100 എസ്‌എംഎസ് ആനുകൂല്യവും ലഭിക്കും. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് മാത്രമായുള്ള ഈ പ്ലാനുകള്‍ കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി ലഭ്യമാവില്ല.

കേരളത്തിന്‌ പുറമെ ഒരുപാട് രാജ്യങ്ങളിൽ നേരത്തെ വി നോൺസ്റ്റോപ്പ് ഹീറോ പ്ലാൻ നടപ്പാക്കിയിരുന്നു.