play-sharp-fill
ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിപോകാം; മേയ് എട്ടിനകം ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കണം; നടപടിക്രമങ്ങൾ ആരംഭിച്ചു

ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിപോകാം; മേയ് എട്ടിനകം ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കണം; നടപടിക്രമങ്ങൾ ആരംഭിച്ചു

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിനായി തിരികെ പോകാന്‍ ഒടുവില്‍ അനുമതി.


കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിസക്കും വിമാന സര്‍വീസിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ രണ്ടു വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ തിരികെ പോകാനാകാതെ നാട്ടിലാണ്.ഇന്ത്യ നല്‍കുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം. ഇതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഗൂഗിള്‍ ഫോമില്‍ മേയ് എട്ടിനകം വിവരങ്ങള്‍ നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനത്തിനായി ചൈനയിലേക്ക് തിരികെ പോകാനിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് ചൈന വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വക്താവ് അറിയിച്ചു. ചൈനയിലേക്ക് മടങ്ങുന്ന മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നടപടിക്രമങ്ങളും അനുഭവങ്ങളും ചൈനീസ് അധികൃതര്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ എത്താനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ട വിദ്യാര്‍ത്ഥികളുടെ പട്ടിക കൈമാറല്‍ ഉള്‍പ്പെടെ ഇനി എല്ലാ കാര്യങ്ങളും ഇന്ത്യന്‍ അധികൃതരാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

23,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ പഠിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ്. 2010 ഡിംസബറില്‍ കോവിഡിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഈ വിദ്യാര്‍ത്ഥികള്‍ക്കൊന്നും ഇതുവരെ ചൈനയിലേക്ക് മടങ്ങിപോകാനായിട്ടില്ല. ചൈനയിലേക്ക് തിരികെ പോകാന്‍ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പട്ടിക ചൈനക്ക് കൈമാറിയ ശേഷം ചൈനീസ് അധികൃതര്‍ പരിശോധിച്ച്‌ അര്‍ഹരായവര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കും. ഇത് സമയബന്ധിതമായി നടപ്പാക്കും. തിരികെ പോകാന്‍ അനുമതി കിട്ടുന്ന വിദ്യാര്‍ത്ഥികള്‍ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും അതിന്റെ ചെലവുകള്‍ സ്വന്തം കൈയില്‍ നിന്ന് എടുക്കുകയും വേണം.