സുപ്രീം കോടതി വിധി പട്ടാളക്കാരെ ചതിച്ചു: അവിഹിത ബന്ധം നിയമവിധേയമാക്കിയ വിധിയിൽ അമിത സമ്മർദവുമായി പട്ടാളക്കാർ; വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി സൈന്യം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിവാഹേതര ബന്ധം നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി പട്ടാളക്കാർക്ക് അമിത സമ്മർദനം സൃഷ്ടിക്കുന്നതായി ആരോപണം. ഭാര്യയെയും കുടുംബത്തെയും തനിച്ച് നാട്ടിൽ നിർത്തി അതിർത്തി കാക്കാൻ പോകുന്ന പട്ടാളക്കാരുടെ മാനസിക സമ്മർദം ഇരട്ടിയാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന വിധിയെന്നാണ് വ്യക്തമാക്കുന്നത്. ഇതിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് പട്ടാള നേതൃത്വം. അപ്പീല്‍ നല്‍കാനുള്ള തീരുമാനം രണ്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഹിന്ദുസ്ഥാന്‍ ടൈംസിനോടു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ചു സൈനിക നേതൃത്വം പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തി. അധികം വൈകാതെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു സൈന്യത്തില്‍ രണ്ടാമത്തെ വലിയ കുറ്റകൃത്യമാണ്.വധശിക്ഷ വരെ ലഭിച്ചേക്കാം. മൂന്നു വിഭാഗം സേനയിലും ഈ നിയമം നിലവിലുണ്ട്. വിവാഹേതര ലൈംഗിക ബന്ധം കുറ്റമാണെന്ന വകുപ്പു റദ്ദാക്കിയതിലൂടെ സൈന്യത്തിന്റെ ചട്ടത്തിനു നിലനില്‍പ്പ് നഷ്ടപ്പെട്ടു. ഇതു സൈനികര്‍ക്കിടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണു വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പും ക്രിമിനല്‍ നടപടി ചട്ടത്തിലെ 198 (രണ്ട്) വകുപ്പും സുപ്രീം കോടതി റദ്ദാക്കിയത്. സ്ത്രീകളെ അന്തസില്ലാതെ കണക്കാക്കുന്നതാണ് 158 വര്‍ഷം പഴക്കമുള്ള നിയമമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. വിവാഹിതയായ സ്ത്രീയെ വിലയ്ക്കെടുത്ത വസ്തുവായി കണക്കാക്കാനാവില്ലെന്നും ഭാര്യയുടെ അധിപനല്ല ഭര്‍ത്താവെന്നും കോടതി പ്രസ്താവിച്ചു.ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസോടെ ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സ്ത്രീയുടെ അവകാശത്തെ ഹനിക്കുന്നതാണ് ഈ വകുപ്പെന്നും നിയമം കാലഹരണപ്പെട്ടതാണെന്നും ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേന വ്യക്തമാക്കി. വിവാഹേതരബന്ധം വിവാഹമോചനത്തിനു കാരണമായേക്കാം. എന്നാല്‍, അതു ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ല. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യാ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഐപിസി 306 പ്രകാരം കേസെടുക്കാനാകും. സമൂഹത്തിന്റെ താത്പര്യത്തിനനുസരിച്ചു ചിന്തിക്കാനും ജീവിക്കാനും സ്ത്രീയെ നിര്‍ബന്ധിക്കാനാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായ സ്ത്രീയുമായി ഭര്‍ത്താവിന്റെ അറിവോ സമ്മതമോ കൂടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെതിരേ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണ് ഐപിസി 497. ഈ വകുപ്പു പ്രകാരം പുരുഷനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാമെങ്കിലും സ്ത്രീക്കെതിരേ കേസെടുക്കാനാവില്ല. അഞ്ചു വര്‍ഷം വരെ ശിക്ഷയും ഈ വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്നു. ഈ വകുപ്പ് ഭരണഘടനയുടെ 15(3) വകുപ്പിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി ജോസഫ് ഷൈന്‍ സുപ്രീംകോടതിയെ സമീപിച്ചത്.