video
play-sharp-fill

ഇന്ത്യയോട് ഭീഷണി മുഴക്കുമ്പോഴും മരുന്നിനായി കൈനീട്ടി പാക്കിസ്ഥാൻ: കോവിഡ് കാലത്ത് ഇന്ത്യയിൽ നിന്നുള്ള മരുന്ന് ഇറക്കുമതി നിരോധിക്കരുതെന്ന് പാക്കിസ്ഥാനോട് കമ്പനികൾ

ഇന്ത്യയോട് ഭീഷണി മുഴക്കുമ്പോഴും മരുന്നിനായി കൈനീട്ടി പാക്കിസ്ഥാൻ: കോവിഡ് കാലത്ത് ഇന്ത്യയിൽ നിന്നുള്ള മരുന്ന് ഇറക്കുമതി നിരോധിക്കരുതെന്ന് പാക്കിസ്ഥാനോട് കമ്പനികൾ

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കോവിഡ് 19 നെ ലോകം മുഴുവൻ നേരിടുന്നത് ഇന്ത്യയുടെ മരുന്നുകളുമായാണ്. ലോകത്തെ മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടെയാണ് പാക്കിസ്ഥാൻ പോലും ഇന്ത്യയെ മരുന്നിന്റെ കാര്യത്തിൽ പിണക്കേണ്ടെന്ന നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. പറ്റുമെങ്കിൽ ഇന്ത്യയോട് മരുന്നു നൽകാൻ അഭ്യർത്ഥിക്കണമെന്നാണ് പാക്കിസ്ഥാനിലെ ഭരണകൂടത്തോട് മരുന്നു കമ്പനികൾ അഭ്യർത്ഥിച്ചിരിക്കുന്നത്.

പാകിസ്ഥാനിൽ നിർമ്മിക്കുന്ന മരുന്നുകൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് സർക്കാർ നിരോധിക്കരുതെന്ന് മരുന്ന് നിർമ്മാണ കമ്പനികൾ ആവശ്യപ്പെട്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡോൺ ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. നിലവിൽ നിരോധനം വന്നാൽ മരുന്ന് നിർമ്മാണത്തിൽ 50 ശതമാനത്തോളം രാജ്യത്ത് കുറവ് വരുമെന്ന് മരുന്ന് നിർമ്മാതാക്കളുടെ സംഘടനയായ പാകിസ്ഥാൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ച്വറേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. ഇത് രാജ്യത്തെ കൊവിഡ്-19 പോരാട്ടത്തിന് തടസ്സമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങളും ആശുപത്രിവാർഡുകളും മരുന്നുകളും ലഭ്യമാക്കേണ്ട ഈ സമയത്ത് ഇത്തരം തീരുമാനം തിരിച്ചടിയാകുമെന്നും അവർ പറയുന്നു. പാകിസ്ഥാനിലെ 95 ശതമാനം മരുന്നുകളും നിർമ്മിക്കുന്നത് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കൾ കൊണ്ടാണ്. ഇതിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണ് എന്നും പിപിഎംഎ മുൻ ചെയർമാൻ ഡോ. കെയ്‌സർ വഹീദ് പറഞ്ഞു. ചൈനയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ബാക്കി ഭാഗങ്ങൾ വരിക. മരുന്നുകൾ ലഭ്യമാകാതെ വന്നാൽ പലവിധ രോഗങ്ങൾക്കുള്ള ചികിത്സ രാജ്യത്ത് പ്രതിസന്ധിയിലാകുമെന്നും മരുന്ന് നിർമ്മാണ കമ്പനികൾ അറിയിച്ചു.

ലോകത്തിലെ 25 ശതമാനത്തിലധികം രാജ്യങ്ങളിൽ കൊറോണക്കാലത്ത് മരുന്നു നൽകുന്നത് ഇന്ത്യയാണ്. കൊറോണയിൽ ലോകം വിഷമിച്ച് നിൽക്കുമ്പോഴും പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരർ ഇന്ത്യൻ അതിർത്തി കടന്ന് എത്തി ആക്രമണവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയോട് മരുന്നു നൽകുന്നതു സംബന്ധിച്ചുള്ള അഭ്യർത്ഥ നടത്തിയിരിക്കുന്നത്.