play-sharp-fill
അതിർത്തിയിൽ ആയുധങ്ങളും ടാങ്കുകളും വിന്യസിച്ച് ചൈന ; കിഴക്കൻ ലഡാക്കിൽ  യുദ്ധവിമാനങ്ങൾ  നിരത്തി ഇന്ത്യൻ സൈന്യവും

അതിർത്തിയിൽ ആയുധങ്ങളും ടാങ്കുകളും വിന്യസിച്ച് ചൈന ; കിഴക്കൻ ലഡാക്കിൽ യുദ്ധവിമാനങ്ങൾ നിരത്തി ഇന്ത്യൻ സൈന്യവും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ വിട്ടൊഴിയാതെ സംഘർഷ സാധ്യത. അതിർത്തിയിലെ സംഘർഷ സാധ്യത മുന്നിൽക്കണ്ട് സെനിക നീക്കങ്ങൾ തുടരുന്നു.

അതിർത്തിയായ ദെപ്‌സാങിൽ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. ഇതിന് പുറമെ കിഴക്കൻ ലഡാക്കിൽ കൂടുതൽ സൈന്യവും ലേയിലെ വ്യോമത്താവളത്തിൽ ഇന്ത്യൻ യുദ്ധവിമാനങ്ങളും എത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനഗർ, ലേ, അസമിലെ തേസ്പുർ, ഛബുവ, മോഹൻബാരി, ഉത്തർപ്രദേശിലെ ബറേലി, ഗോരഖ്പുർ എന്നീ താവളങ്ങളിൽ വ്യോമസേന പടയൊരുക്കം നടത്തുന്നുണ്ട്.

ആണവ മിസൈൽ വഹിക്കാൻ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം ഗൽവാൻ, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണ് സേനാ അധികൃതർ അറിയിക്കുന്നത്.

Tags :