ന്യൂഡൽഹി: ബംഗ്ലാദേശി ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ.ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യയുമായുള്ള സൗഹൃദം കുറയ്ക്കുകയും പാകിസ്ഥാനുമായി അടുപ്പം പുലർത്തുകയും ചെയ്യുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി നൽകുന്നതാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ തീരുമാനം.
ശനിയാഴ്ച്ച റെഡിമെയ്ഡ് തുണിത്തരങ്ങള്‍, സംസ്കരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ ബംഗ്ലാദേശില്‍ നിന്ന് തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ നിലവിലെ തീരുമാനമനുസരിച്ച് പഴങ്ങള്‍, പാനീയങ്ങള്‍, പ്രൊസസ്ഡ് ഫുഡ്സ്, പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ ഉല്‍പന്നങ്ങള്‍ കരമാർഗം ചെക്പോസ്റ്റിലൂടെ കൊണ്ടു വരുന്നതിലാണ് വിലക്കേർപ്പെടുത്തിയിട്ടുളളത്.
ഇന്ത്യൻ അരി, നൂല്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് ബംഗ്ലാദേശ് നിയന്ത്രണമേർപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാണിത്. സാധാരണയായി കരമാർഗം ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി- ഇറക്കുമതികള്‍ക്ക് ചെലവ് കുറവാണ്. എന്നാല്‍ കരമാർഗം ഈ ഉല്‍പന്നങ്ങള്‍ക്ക് നിയന്തണമേർപ്പെടുത്തിയതിനാല്‍ ഇനി തുറമുഖം വഴി അയക്കേണ്ടി വരും. ഇതിന് ബംഗ്ലാദേശിന് ചെലവേറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ബംഗ്ലാദേശിലെ ടെക്സ്റ്റൈല്‍ വ്യാപാര മേഖലയ്ക്കും ഭക്ഷ്യോല്‍പ്പന്ന വ്യാപാരികള്‍ക്കും വലിയ തിരിച്ചടിയാവും ഉണ്ടാവുക. ബംഗ്ലാദേശില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങളുടെ പ്രധാന വിപണിയാണ് നിലവില്‍ ഇന്ത്യ. ഇവിടെയാണ് കേന്ദ്രസർക്കാരിൻ്റെ നടപടി ബംഗ്ലാദേശിന് വലിയ തിരിച്ചടിയാകുന്നത്. അതേസമയം ഇന്ത്യ വഴി നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ഈ നിയന്ത്രണം ബാധിക്കില്ല.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കാൽക്കീഴിൽ വയ്ക്കാവുന്ന വിപണിയായി ബംഗ്ലാദേശിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉഭയകക്ഷി വ്യാപാരത്തിലെ വ്യവസ്ഥകൾ സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം ബംഗ്ലാദേശിന് തീരുമാനിക്കാനാവില്ലെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.