
മാലിന്യം വലിച്ചെറിയൽ ; പൊതു ജനം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 40,41,330 രൂപ പിഴയിട്ടു ; 26,55,840 രൂപ സർക്കാരിനും കിട്ടി ; പാരിതോഷികം നൽകിയത് 1,40,450 രൂപ മാത്രം ; പാരിതോഷികം ലഭിച്ചത് 68 പേർക്കു മാത്രം ; 473 സംഭവങ്ങൾ നാട്ടുകാർ സർക്കാരിനെ അറിയിച്ചു; പിഴത്തുകയുടെ 25% പാരിതോഷികമായി നൽകുമെന്നായിരുന്നു പ്രഖ്യാപനം ; സർക്കാർ പ്രഖ്യാപനം പാഴ്വാക്ക് ആകുമോ കണ്ടറിയാം …
സ്വന്തം ലേഖകൻ
ആലപ്പുഴ :പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി വിവരം നൽകിയാൽ പാരിതോഷികം നൽകുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്വാക്ക് ആകുമോ… ജൂണിൽ വന്ന പ്രഖ്യാപനത്തെ തുടർന്ന് ഇതുവരെ പാരിതോഷികം ലഭിച്ചത് 68 പേർക്കു മാത്രം. ഇതുവരെ 473 സംഭവങ്ങൾ നാട്ടുകാർ സർക്കാരിനെ അറിയിക്കുകയും ഇതിൽ 421 എണ്ണത്തിൽ പിഴയിടുകയും ചെയ്തിട്ടാണ് 68 പേർക്കുമാത്രം പാരിതോഷികം നൽകിയത്.
പൊതു ജനം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 40,41,330 രൂപ പിഴയിടുകയും ഇതിൽ 26,55,840 രൂപ സർക്കാരിനു കിട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാരിതോഷികം നൽകിയത് 1,40,450 രൂപ മാത്രം. പിഴത്തുകയുടെ 25% (പരമാവധി 2,500 രൂപ) പാരിതോഷികമായി നൽകുമെന്നായിരുന്നു പ്രഖ്യാപനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യം വലിച്ചെറിയുന്നതിന്റെയും ദ്രവമാലിന്യം ഒഴുക്കുന്നതിന്റെയും മറ്റും ചിത്രമോ വിഡിയോയോ സഹിതം തദ്ദേശ സ്ഥാപന സെക്രട്ടറിക്കു വിവരം നൽകണമെന്നായിരുന്നു അറിയിപ്പ്. വിവരം കൈമാറിയാൽ 7 ദിവസത്തിനകം തീർപ്പുണ്ടാകുമെന്നും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നു പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം പാരിതോഷികം അക്കൗണ്ടിലെത്തുമെന്നും പറഞ്ഞിരുന്നു.
പൊതുസ്ഥലത്തു മാലിന്യം ഇട്ടാൽ കുറഞ്ഞത് 250 രൂപയാണു പിഴ. ജലാശയങ്ങളിലാണെങ്കിൽ 5,000 – 50,000 രൂപയും.
പിഴക്കണക്ക് ഇങ്ങനെ
(ജില്ല, പിഴയായി കിട്ടിയ തുക, പാരിതോഷികം ലഭിച്ചവരുടെ എണ്ണം, പാരിതോഷികമായി ലഭിച്ച തുക എന്ന് ക്രമത്തിൽ)
: 2,29,270 രൂപ – 1 – 2,500 രൂപ
കൊല്ലം: 41,500 – 1 – 1,000
പത്തനംതിട്ട: 32,000 – 1 – 2,500
ആലപ്പുഴ: 1,49,000 – 3 – 6,250
കോട്ടയം: 1,47,500 – 6 – 12,000
ഇടുക്കി: 1,13,500 – 4 – 10,000
എറണാകുളം: 3,51,510 – 12 – 20,375
തൃശൂർ: 3,00,050 – 14 – 22,325
പാലക്കാട്: 6,26,000 – 12 – 38,750
മലപ്പുറം: 2,31,010 – 3 – 7,500
കോഴിക്കോട്: 1,78,000 – 2 – 3,500
വയനാട്: 31,500 – 1 – 1,250
കണ്ണൂർ: 1,45,000 – 7 – 10,000
കാസർകോട്: 80,000 – 1 – 2,500