video
play-sharp-fill

ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃത മരംമുറി; അമ്പതിലധികം മരങ്ങള്‍ മുറിച്ചു ; മരം മുറി കണ്ടെത്തിയത് വനംവകുപ്പ് നടത്തിയ പരിശോധനയിൽ ; കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടി

ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃത മരംമുറി; അമ്പതിലധികം മരങ്ങള്‍ മുറിച്ചു ; മരം മുറി കണ്ടെത്തിയത് വനംവകുപ്പ് നടത്തിയ പരിശോധനയിൽ ; കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടി

Spread the love

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ വീണ്ടും അനധികൃത മരംമുറി. സുഗന്ധഗിരിയില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്ന് അമ്പതിലധികം വലിയ മരങ്ങള്‍ മുറിച്ചു. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറി കണ്ടെത്തിയത്. മരങ്ങളും കടത്താന്‍ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടികൂടി.

സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികള്‍. മരം കടത്താന്‍ ഉപയോഗിച്ച ലോറി പിടിച്ചെടുത്തു. 1986 ല്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3000 ത്തോളം ഏക്കര്‍ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. സ്ഥലത്ത് നിന്ന് വെണ്‍തേക്ക്, അയിനി, പാല, ആഫ്രിക്കന്‍ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്. 2020 – 21 വര്‍ഷത്തില്‍ വയനാട് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറി കേസ് വലിയ വിവാദമായിരുന്നു.