
സ്വന്തം ലേഖിക
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലെ പിന്‍വാതില്‍ നിയമനത്തിന് തടയിട്ട് ഗവര്‍ണര്‍.
നൂറ് പേരെ താത്ക്കാലികമായി നിയമിക്കാനുള്ള നവംബര്‍ എട്ടിലെ വിജ്ഞാപനം ഗവര്‍ണര്‍ റദ്ദാക്കി. ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി യോഗ്യരായവരെ നിയമിക്കാനാണ് നിര്‍ദ്ദേശം. വൈസ്ചാന്‍സലറുടെ അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയ രജിസ്ട്രാര്‍ ഡോ.എ.പ്രവീണിനെതിരെ നടപടിയെടുക്കാന്‍ വി.സി പ്രൊഫ. സിസാ തോമസിനോട് നിര്‍ദ്ദേശിച്ചു.
രജിസ്ട്രാര്‍ക്ക് രാജ്ഭവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. 144 അഫിലിയേറ്റഡ് കോളേജുകളിലായി ഒന്നര ലക്ഷം കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ സ്ഥിരം ജീവനക്കാര്‍ 57മാത്രമാണ്.
100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടെങ്കിലും 25 എണ്ണമേ സര്‍ക്കാര്‍ അനുവദിച്ചുള്ളൂ. തന്റെ അനുമതിയില്ലാതെയാണ് 100 പേരെക്കൂടി നിയമിക്കാന്‍ വിജ്ഞാപനമിറക്കിയതെന്നായിരുന്നു വി.സിയുടെ റിപ്പോര്‍ട്ട് .



