video
play-sharp-fill

ഐ എച്ച് ആർ ഡി ക്യാമ്പസുകളിൽ സ്നേഹത്തോൺ: മാർച്ച് 7-ന് കൂട്ടയോട്ടം: കോട്ടയം നാഗമ്പടം മൈതാനത്തു നിന്നും തിരുനക്കര ഗാന്ധി സ്ക്വയറിലേക്ക്

ഐ എച്ച് ആർ ഡി ക്യാമ്പസുകളിൽ സ്നേഹത്തോൺ: മാർച്ച് 7-ന് കൂട്ടയോട്ടം: കോട്ടയം നാഗമ്പടം മൈതാനത്തു നിന്നും തിരുനക്കര ഗാന്ധി സ്ക്വയറിലേക്ക്

Spread the love

കോട്ടയം: കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനകൾക്കും ലഹരി ഉപഭോഗത്തിനാമതിരെ മഹാസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നത വിദ്യഭ്യാസ രംഗത്തെ ഏറ്റവും പ്രമുഖ സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി മാർച്ച് ഏഴാം തീയതി വെള്ളിയാഴ്ച സ്നേഹത്തോൺ സംഘടിപ്പിക്കുന്നു. ലഹരിയെന്ന വിപത്തിനെ ചെറുക്കുന്നതിനുള്ള വലിയൊരു തുടർ പ്രവർത്തനത്തിന്റെ ഉൽഘാടനമെന്ന നിലയിലാണു സ്നേഹത്തോൺ നടത്തപ്പെടുന്നതു.

ഐഎച്ചിആർഡിയുടെ 88 ഓളം വരുന്ന സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ നഗര കേന്ദ്രങ്ങളിൽ രാവിലെ 7.30ന് ലഹരി വ്യാപനത്തിനെതിരെ Runaway from Drugs എന്ന പേരിലുള്ള കൂട്ടയോട്ടത്തോടെ പരിപാടികൾക്കു തുടക്കമാവും. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട പ്രമുഖർ ഇതിൽ പങ്കാളികളാകും.

അതിനുശേഷം, ഐഎച്ച് ആർഡി സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്നേഹ മതിൽ തീർക്കും. തുടർന്നുള്ള സ്നേഹ സംഗമത്തിൽ സാംസ്കാരിക നായകരടക്കമുള്ള പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ വിദ്യാസമ്പന്നമായ യുവജനതയെ വഴിതെറ്റിച്ച് രാജ്യത്തിൻ്റെ അഖണ്ഠതയെയും സാമ്പത്തിക സാംസ്കാരിക ബൗധിക പുരോഗതിയെയും തടയുക എന്നൊരു വലിയ അജണ്ടയുടെ ഭാഗം കൂടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ഇത്തരം പ്രവണതകൾക്കും, അക്രമാവാസനയ്ക്കും തടയിടുകയെന്ന വിശാല ലക്ഷ്യമാണു സ്നേഹത്തോണിനുള്ളത്.

സ്കൂൾ തലം മുതൽ പോലും നമ്മുടെ പെൺകുട്ടികൾ വരെ ലഹരി മാഫിയയുടെ പിടിയിലാകുന്നു എന്ന വസ്തുത ഭീതിജനകമാണ്. ഈ അവസരത്തിലാണു ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെയും, വിശിഷ്യ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൻറെയും ആഹ്വാനപ്രകാരം, കേരള സർക്കാരിൻറെ ഈ രംഗത്തേയ്ക്കുള്ള ഗൗരവകരമായ ഇടപെടലിനു, ഐഎച്ചിആർഡി തുടക്കം കുറിയ്ക്കുന്നത്.

സംസ്ഥാനത്തുടനീളം ലഹരിക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുവാനും യുവതയെ ക്രിയാത്മക വാസനകളിലേയ്ക്കും, പരസ്പര സ്നേഹത്തിലും സഹായത്തിലും ഊന്നിയുള്ള പുതിയൊരു ക്യാമ്പസ് സ്ക്കാരത്തിലേയ്ക്കും നയിക്കുന്നതുവഴി സംസ്ഥാനത്തിനാകെത്തന്നെ മാതൃകാപരമായ ഒരു സമീപനമായി ഇതു മാറുകയും ചെയ്യും.

ഉന്നത വിദ്യാഭ്യാസ രംഗത്തു നിർമ്മിത ബുദ്ധിയുടെ അന്താരാഷ്ട്ര കോൺക്ലേവ്, കൃമ്പസ് ഇൻഡസ്റ്റ്രിയൽ പാർക്ക്, സ്മിൽ എൻഹാൻസ്മെൻ്റ് സെൻ്ററുകൾ, നിർമ്മിതബുദ്ധിയിലടക്കം പുതുതലമുറ കോഴ്സുകളും നൂതനങ്ങളായ പരിപാടികളുമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഐഎച്ച്ആർഡി ശക്തിപ്പെടുത്തുകയാണ്.

സംസ്ഥാന തലത്തിൽ ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി. എ. അരുൺ കമാർ എന്നിവർ നേതൃത്വം നൽകുന്ന സ്നേഹത്തോൺ, കോട്ടയം ജില്ലയിലെ ഐഎച്ച്ആർഡി സ്ഥാപനങ്ങളായ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പൂഞ്ഞാറിന്റെ നേതൃത്ത്വത്തിൽ, ഈരാറ്റുപേട്ട (ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയുടെ

സഹകരണത്തോടെ), പൂഞ്ഞാർ എന്നിവടങ്ങളിലും, കോളേജ് ഓഫ് അപ്ലയ്‌ഡ് സയസ്, പുതുപ്പള്ളിയും മോഡൽ പോളിടെക്നിക്ക് കോളേജ് മറ്റക്കരയും സംയുക്തമായി കോട്ടയം നാഗമ്പടം മൈതാനത്തു നിന്നും തിരുനക്കര ഗാന്ധി പ്രതിമയിലേയ്ക്കും, ടെക്നിക്കൽ ഹയർ സെക്കൻററി സ്കൂൾ പുതുപ്പള്ളി, പുതുപ്പള്ളി കവലയിലും, കോളേജ് ഓഫ് അപ്ലയ്ഡ് സയസ് കടുത്തുരുത്തി, കോളേജ് ഓഫ് അപ്ലയ്‌ഡ് സയസ് കാഞ്ഞിരപ്പള്ളി എന്നിവയുടെ നേതൃത്ത്വത്തിൽ അതാതു നഗര കേന്ദ്രങ്ങളിലും കാമ്പസിലുമായി ഒരേസമയം സ്നേഹത്തോൺ നടത്തും.

ഡോ. എം. വി. രാജേഷ്, പ്രിൻസിപ്പാൾ,
കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, പൂഞ്ഞാർ

മറ്റക്കര മോഡൽ പോളിടെക്നിക്ക് കോളേജ്,
പ്രിൻസിപ്പാൾദീപാ എം. കുരുവിള, സംഘാടക സമിതി അംഗങ്ങളായ
രാജേഷ് കെ.ആർ, മഹേഷ് കൃഷ്ണൻ. എസ്, ശ്രീ ബിജോ മാത്യു എന്നിവർ
പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു