
പ്രണയിച്ച് ഒരുമിച്ചു ജീവിക്കുന്നതിനിടയിൽ കാമുകൻ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടന്നറിഞ്ഞ കാമുകി പോലീസിൽ പരാതി നൽകി;പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനു സമീപമുള്ള പുഴയില്‍ ചാടി യുവാവിന്‍റെ ആത്മഹത്യ ശ്രമം;ഇടുക്കി തൊടുപുഴയിൽ പാലത്തിൽ നിന്ന് ചാടി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഇടുക്കി: തൊടുപുഴയിൽ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പുഴയില്‍ ചാടി യുവാവിന്‍റെ ആത്മഹത്യ ശ്രമം.ഇടുക്കി കോലാനി സ്വദേശി മാത്യു ജോര്‍ജ്ജാണ് അതമഹത്യക്ക് ശ്രമിച്ചത്.
പൊലീസും ഫയര്‍ഫോഴ്സും രണ്ടുമണിക്കൂര്‍ ശ്രമിച്ചാണ് ഇയാളെ രക്ഷപെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് പുഴയില്‍ യുവാവ് ചാടിയത്. നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു. പുഴയുടെ പാലത്തിനടുത്ത ഭാഗത്തുള്ള കോണ്‍ക്രീറ്റില്‍ പിടിച്ചു നിന്ന ഇയാളെ വലക്കുള്ളിലാക്കി ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു.
ഇടുക്കി സ്വദേശിയായ യുവതിയുമായി മാത്യു ജോര്‍ജ്ജ് പ്രണയത്തിലായിരുന്നു. യുവാവിനോപ്പം താമസമാക്കിയ പെണ്‍കുട്ടി ഇയാള്‍ മുമ്ബ് മറ്റോരു വിവാഹം ചെയ്തുവെന്നറിഞ്ഞതോടെ പിന്തിരിഞ്ഞു. യുവതി ഇന്നു രാവിലെ തൊടുപുഴ പൊലീസ് സ്റ്റേനിലെത്തി മാതാപിതാക്കള്‍ക്കോപ്പം പോയി. ഇതേ തുടര്‍ന്നാണ് യുവാവ് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ രക്ഷിച്ച മാത്യു ജോര്‍ജ്ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഡി വൈ എസ് പി മധു ബാബു അറിയിച്ചു. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നമില്ലെന്നാണ് ആശുപത്രി നല്‍കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
