
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. വില്ലൻചിറയ്ക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്ത് നിന്നു മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കുണ്ട്. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.