play-sharp-fill
ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വഴിയിരികിൽ ഉപേക്ഷിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ; മുൻവൈരാ​ഗ്യത്തെത്തുടർന്നാണ് കൃത്യം നടത്തിയത്; ഒളിവിൽ പോകുന്നതിനിടയിൽ കമ്പത്തു നിന്നും പൊലീസ് പ്രതികളെ കുടുക്കി

ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വഴിയിരികിൽ ഉപേക്ഷിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ; മുൻവൈരാ​ഗ്യത്തെത്തുടർന്നാണ് കൃത്യം നടത്തിയത്; ഒളിവിൽ പോകുന്നതിനിടയിൽ കമ്പത്തു നിന്നും പൊലീസ് പ്രതികളെ കുടുക്കി

സ്വന്തം ലേഖകൻ

കുമളി: മുൻവൈരാഗ്യത്തിന്റെ പേരിൽ സുഹൃത്തുമായി ചേർന്ന് ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുമളി റോസാപ്പൂക്കണ്ടം സ്വദേശി ലുക് മാൻ അലി (40 )യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കമ്പം സ്വദേശി അബ്ദുൽ ഖാദർ (23), റോസാപ്പൂക്കണ്ടം സുമതി ഭവനിൽ അജിത് (22) എന്നിവരെ അറസ്റ്റ് ചെയ്തു.

ബന്ധുക്കളായ ലുക്മാൻ അലിയും അബ്ദുൽ ഖാദറും തമ്മിൽ വാക്കുതർക്കമുണ്ടായി.ലുക്മാൻ അബ്ദുൽ ഖാദറിനെ മർദ്ദിച്ചു. തുടർന്ന് ലുക്മാനെ തിരിച്ചു തല്ലാൻ അബ്ദുൽ ഖാദറും സുഹൃത്തായ അജിത്തും തീരുമാനിച്ചു. രാത്രി കുമളിയിലെ ബാറിൽ ഇരുന്ന് മദ്യപിച്ച ശേഷം ബാറിന്റെ മുൻപിൽ ഇവർ കാത്തു നിന്നു. മദ്യപിച്ച് പുറത്തേക്ക് വന്ന ലുക്മാനെ ഇരുവരും ചേർന്ന് അടിച്ച് വീഴ്ത്തിയശേഷം വയറിനും കാലിനും കുത്തി പരുക്കേൽപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡരുകിൽ ഉപേക്ഷിച്ച ശേഷം അബ്ദുൽ ഖാദറും അജിത്തും കേരളാഅതിർത്തി കടന്ന് കമ്പത്തേക്ക് പോയി. വഴിയരുകിൽ ഒരു യുവാവ് രക്തത്തിൽ കുളിച്ചുകിടക്കുന്ന വിവരം ഒരു വഴിയാത്രക്കാരൻ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ ഇയാൾ മരിച്ചതായി വ്യക്തമായി. ഉടൻ തന്നെ അതിർത്തിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുണ്ടായി.

തുടർന്ന് കമ്പത്തേക്ക് പോയ പ്രതികളെ പിൻതുടർന്ന പൊലീസ് രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു.പീരുമേട് ഡിവൈ.എസ്.പി ജെ.കുര്യാക്കോസ്, കുമളി എസ്.എച്ച്.ഒ ജോബിൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ഇവപ്രതികളെ അറസ്റ്റു ചെയ്തത്