video
play-sharp-fill
ഇടുക്കി ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ; അതിർത്തിയിൽ വാഹനങ്ങൾ തടയും

ഇടുക്കി ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ; അതിർത്തിയിൽ വാഹനങ്ങൾ തടയും

സ്വന്തം ലേഖകൻ

ഇടുക്കി: കൊറേണ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി ജില്ലയിൽ യാത്രകൾക്ക് നിയന്ത്രണം. ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. മറ്റു ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്ക് എത്തുന്ന യാത്രക്കാരെ അതിർത്തികളിൽ തടയുമെന്ന് പൊലീസ് അറിയിച്ചു .

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു നിരത്തുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കാസർഗോഡ് ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. അതിനുപുറമെ എറണാകുളത്തും പത്തനംതിട്ടയിലും നിരോധനാജ്ഞ ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group