video
play-sharp-fill
സർക്കാർ സ്കൂൾ ആണത്രേ, ഇവിടെ പഠിക്കണമെങ്കിൽ യുപികാർക്ക് മാസം 300 രൂപ ഫീസ്, പക്ഷേ ഉച്ചഭക്ഷണവും സൗജന്യ പുസ്തകവും ഇവിടെ പ്രതീക്ഷിക്കരുത്, കൂടാതെ ഡബിൾ റോൾ കളിക്കുന്ന അധ്യാപകരും, കഷ്ടമാണ് ഈ സ്കൂളിന്റെ കാര്യം

സർക്കാർ സ്കൂൾ ആണത്രേ, ഇവിടെ പഠിക്കണമെങ്കിൽ യുപികാർക്ക് മാസം 300 രൂപ ഫീസ്, പക്ഷേ ഉച്ചഭക്ഷണവും സൗജന്യ പുസ്തകവും ഇവിടെ പ്രതീക്ഷിക്കരുത്, കൂടാതെ ഡബിൾ റോൾ കളിക്കുന്ന അധ്യാപകരും, കഷ്ടമാണ് ഈ സ്കൂളിന്റെ കാര്യം

ഇടുക്കി: സ‍ർക്കാർ സ്കൂളില്‍ മാസം തോറും 300 രൂപ വീതം ഫീസ് നല്‍കി യുപി വിഭാഗത്തിലെ കുട്ടികള്‍ പഠിക്കേണ്ടി വരുമെന്ന് കേട്ടാല്‍ വിശ്വിസിക്കാനാകുമോ?

എന്നാല്‍, കഴിഞ്ഞ പതിമൂന്ന് വർഷമായി ഇടുക്കി ഉടുമ്ബൻചോല സർക്കാർ സ്ക്കൂളിലെ കുട്ടികളുടെ സ്ഥിതി ഇതാണ്. സ്കൂളിലെ എല്‍ പി വിഭാഗത്തിനും ഹൈസ്‌കൂള്‍ വിഭാഗത്തിനും സര്‍ക്കാരിന്‍റെ അംഗീകാരം ഉണ്ടെങ്കിലും യു പി വിഭാഗത്തിന് മാത്രം അംഗീകാരമില്ലെന്ന അപൂർവ പ്രതിസന്ധിയാണ് ഇതിനു കാരണം. ഇതിനാല്‍ തന്നെ യുപി വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യമോ മറ്റു കാര്യങ്ങളോ ലഭിക്കുന്നില്ല.

അധ്യാപകര്‍ കുറവായതിനാല്‍ തന്നെ ഉടുമ്ബൻചോല സ്കൂളിലെ അ‌ഞ്ച്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ ഒരു ക്ലാസിലിരുന്നാണ് പഠിക്കുന്നത്. ഒരു ക്ലാസിലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കുമ്ബോള്‍ മറ്റുള്ളവർ വെറുതെ ഇരിക്കണം. യുപി ക്ലാസുകളിലെ എല്ലാ വിഷയങ്ങള്‍ക്കുമായി ആകെ രണ്ട് അധ്യാപകരാണുള്ളത്. ടീച്ചർമാരില്‍ ഒരാള്‍ ഇല്ലെങ്കില്‍ അടുത്ത മുറിയിലെ ആറാം ക്ലാസുകാരെ പഠിപ്പിക്കാൻ ഉള്ളയാള്‍ ഡബിള്‍ റോളില്‍ അഭിനയിക്കുകയും വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറിമാറി ക്ലാസ് എടുക്കാൻ ബുദ്ധിമുട്ടാണെന്നും കലോത്സവത്തിനോ കായിക മത്സരത്തിനോ പോകാൻ പറ്റില്ലെന്നും എല്ലാ ദിവസവും ഒരു കുട്ടിയെങ്കിലും ഭക്ഷണം പോലും കഴിക്കാതെ സ്കൂളിലെത്തുന്നുണ്ടെന്നും അങ്ങനെയുള്ളവരാണ് മാസം 300 രൂപ ഫീസ് കൊടുക്കേണ്ടിവരുന്നതെന്നും അധ്യാപിക അനിത പറഞ്ഞു. മറ്റ് സർക്കാർ സ്കൂളിലേതുപോലെ സൗജന്യ പുസ്തകവും ഉച്ച ഭക്ഷണവും യൂണിഫോമുമൊന്നും ഇവർക്കില്ല.

കുട്ടികള്‍ ഫീസ് കൊടുത്തില്ലെങ്കില്‍ അധ്യാപകർക്ക് ശമ്ബളവും ഇല്ലാത്ത അവസ്ഥയാണ്. ഏലത്തോട്ടം മേഖലയിലെ നിർദ്ധന കുടുംബങ്ങളില്‍ നിന്നുള്ള 50 പേരും ഇവിടെ പഠിക്കുന്നുണ്ട്. പണമില്ലാത്തതിനാല്‍ കഴിഞ്ഞ വർഷം നാലില്‍ പഠിച്ച അഞ്ച് കുട്ടികള്‍ യു പി യിലേയ്ക് അഡ്മിഷൻ എടുത്തിട്ടുമില്ല. ഇത്തരത്തില്‍ യുപിക്ക് അംഗീകാരമില്ലാത്ത നാലു സ്കൂളുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇതില്‍ വയനാട്ടിലെ മൂന്ന് സ്കൂളുകള്‍ക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടും ഉടുമ്ബൻചോലയിലെ കുട്ടികളെ മാത്രം അവഗണിച്ചു.