മുൻ വൈരാഗ്യത്തെ തുടർന്ന് വ്യാജ പീഡന പരാതി; അയല്‍വാസിയുടെ കെണിയിൽ ഇടുക്കി മൈലപ്പുഴ സ്വദേശി ജയിലിൽ കിടന്നത് 45 ദിവസം; ഡിജിപിക്ക് പരാതി നല്‍കി യുവാവ്; സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്.

ഇടുക്കി മൈലപ്പുഴ സ്വദേശി പ്രജോഷാണ് ഇത് സംബന്ധിച്ച്‌ ഡിജിപിക്ക് പരാതി നല്‍കിയത്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം നാട്ടുകാരും ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വൈരാഗ്യത്തിന്‍റെ പേരില്‍ വ്യാജ പീഡന പരാതി നല്‍കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ഏപ്രില്‍ 18 നായി പ്രജോഷിനെ അറസ്റ്റ് ചെയ്യുന്നത്.

മാര്‍ച്ച്‌ 24ന് പീഡനം നടന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഇടുക്കി കഞ്ഞികുഴി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് വനിതാ പൊലീസ് സ്റ്റേഷനാണ് അന്വേഷിച്ചത്. മാര്‍ച്ച്‌ 24 ന് മറ്റൊരിടത്ത് കോണ്‍ക്രീറ്റ് പണി ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിനെത്തിയപ്പോള്‍ പൊലീസിനെ ഇത് അറിയിച്ചിരുന്നുവെന്നുമാണ് പ്രജോഷ് പറയുന്നത്.

എന്നാല്‍ അതേക്കുറിച്ച്‌ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലെന്നും പ്രജോഷ് കുറ്റപ്പെടുത്തി. തടിപ്പണിയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭര്‍ത്താവുമായിതര്‍ക്കംഉണ്ടായിരുന്നുവെന്നും ഇതാണ് പരാതിക്ക് കാരണമെന്നും പ്രജോഷ് ആരോപിക്കുന്നു.