Spread the love

ഇടുക്കി: സിപിഐ നേതാവ് ഇ.എസ്.ബിജിമോള്‍ക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്.

video
play-sharp-fill

സമ്മേളന മാർഗരേഖ നടപ്പാക്കുന്നതില്‍ ഇ.എസ് ബിജിമോള്‍ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. പാർട്ടി സംസ്ഥാന കൗണ്‍സിലിലെ ക്ഷണിതാവാണ് മുൻ എംഎല്‍എ ഇ.എസ്. ബിജിമോള്‍

ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഎസ് ബിജിമോള്‍ക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്. ഏലപ്പാറ മണ്ഡലം സമ്മേളനത്തില്‍ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ തർക്കത്തില്‍ ഒരു ഭാഗത്ത് ബിജിമോളുടെ ഭർത്താവിന്റെ പേരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group