
അമിതവേഗതിയിലെത്തിയ ബൈക്ക് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചത് സുഹൃത്തുക്കളായ തൃശ്ശൂർ, എരുമേലി സ്വദേശികൾ
സ്വന്തം ലേഖകൻ
ഇടുക്കി : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശ്ശൂർ സ്വദേശി കാർത്തിക്, എരുമേലി സ്വദേശി അരവിന്ദ് എന്നിവരാണ് മരിച്ചത്.
അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് മുന്നിലിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാർ സന്ദർശിച്ച് തിരികെ എറണാകുളത്തെ ജോലി സ്‌ഥലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Third Eye News Live
0