play-sharp-fill
ഇടുക്കിയിൽ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മരിച്ചത് ചക്കുപള്ളം ട്രൈബല്‍ സ്കൂൾ വിദ്യാർത്ഥി

ഇടുക്കിയിൽ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മരിച്ചത് ചക്കുപള്ളം ട്രൈബല്‍ സ്കൂൾ വിദ്യാർത്ഥി

സ്വന്തം ലേഖകൻ

ഇടുക്കി : ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചക്കുപള്ളം ട്രൈബല്‍ സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്യാം.

കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത് .

ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.