കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി: മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്‌സ്‌മെന്റെ ഡയറ്കടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.
ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമാണ് വി കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറിൽ നോട്ട് നിരോധനം വന്നതിനു പിന്നാലെ പത്രത്തിന്റെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസന്വേഷണം നടക്കുന്നത് . പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ഉയർന്നുവരുന്ന പ്രധാന ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹർജിലാണ് അധികൃതർ അന്വേഷണ വിവരം ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം, പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന്റെ കാര്യത്തിൽ ഹൈക്കോടതി വിജിലൻസിനോട് റിപ്പോർട്ട് തേടി. ഡിവൈഎസ്പി അടക്കമുള്ളവരെ സസ്‌പെൻഡ് ചെയ്ത സാഹചര്യം റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശം നൽകി.