ഭർത്താവില്ലാത്ത സമയം വീട്ടിലെത്തി: ഫോൺ വിളിച്ച് നിർബന്ധിച്ചപ്പോൾ പുറത്ത് ഇറങ്ങിയെത്തി: രാത്രിയിൽ നഴ്സിനെ വീട്ടിലെത്തി പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അടൂർ: സഹപ്രവർത്തകയായ നഴ്സിനെ അർദ്ധ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ.

ഭര്‍ത്താവില്ലെന്ന് മനസിലാക്കി അര്‍ധരാത്രി വീട്ടില്‍ കയറി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിവിഴ കാറ്റാടിയില്‍ വിജേഷ് (സച്ചു-40) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറല്‍ ആശുപത്രിയില്‍ താല്‍കാലിക ജോലി നോക്കുന്ന മാരൂര്‍ സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്.

ഒരേ ആശുപത്രിയില്‍ ജോലി നോക്കുന്നതിനാല്‍ ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ട്.

രാത്രിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയാണ് വിജേഷ് അവിടെ എത്തിയത്. ഫോണ്‍ വിളിച്ച്‌ കതകു തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തുറന്നില്ല.

തുടര്‍ന്ന് ഭീഷണി മുഴക്കിയപ്പോള്‍ യുവതി വാതില്‍ തുറക്കാന്‍ നിര്‍ബന്ധിതയായി. വീടിനകത്ത് കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം കുട്ടിയതോടെ പ്രതി ഇറങ്ങി ഓടി.

സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെ യുവതി ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.