
കൊട്ടാരക്കര : പള്ളിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ (50)യാണ് മരിച്ചത്.
സംശയത്തെ തുടർന്നാണ് കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മരണം ഉറപ്പിക്കാൻ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പ്രതിയായ സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പോലീസ് സംഭവ സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group