ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ സ്ത്രീയെ കുളിമുറിയില്‍ കയറി മർദ്ദിച്ചു ; ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

Spread the love

പയ്യന്നൂർ : ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ സ്ത്രീയെ വാർഡിലെ കുളിമുറിയില്‍ കയറി മർദ്ദിച്ചു, ഭർത്താവിനെതിരെ കേസെടുത്തു പോലീസ്. ചിറ്റാരിക്കാല്‍ കമ്പല്ലൂർ ആമ്പച്ചാൽ സ്വദേശിനി ടി പി ആശയുടെ പരാതിയിലാണ് ഭർത്താവ് സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തത്.

video
play-sharp-fill

പയ്യന്നൂർ ഗവ. താലൂക് ആശുപത്രിയിലാണ് സംഭവം നടന്നത്. കുളിമുറിയില്‍ കയറിയ പ്രതി ഭാര്യയെ മുടിക്കു കുത്തിപ്പിടിക്കുകയും ബിയർ കുപ്പി കൊണ്ട് വയറിനും നെഞ്ചിലുമിടിക്കുകയായിരുന്നുവെന്നാണ് പരാതി.

മകളുടെ കുട്ടിക്ക് അസുഖമായതിനാല്‍ മകള്‍ക്കും കുട്ടിക്കുമൊപ്പം ആശുപത്രിയില്‍ സഹായത്തിന് എത്തിയതായിരുന്നു ആശ.  തൻ്റെ അനുവാദം കൂടാതെ ആശുപത്രിയില്‍ പോയതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group