Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഏറ്റുമാനൂരിൽ ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അതിരമ്പുഴ ഓട്ടക്കാഞ്ഞിരം ഭാഗത്ത് പുറക്കരി വീട്ടിൽ മാത്യു മകൻ രഞ്ജുമോൻ മാത്യു (44) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിൽ വരികയും ഇത് ഭാര്യ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ ചീത്ത വിളിക്കുകയും, മാരകമായി ഉപദ്രവിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ് കെ.കെ, ജോസഫ് ജോർജ്, സി.പി.ഓ മാരായ മനോജ് കെ.പി, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.