
കണ്ണൂർ: എളയാവൂരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുറെ നാളുകളായി സുനിലും ഭാര്യ പ്രിയയും തമ്മിൽ അകന്ന് കഴിയുകയാണ്. പ്രിയ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ചൊവ്വാഴ്ച ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ പ്രിയയെ സുനിൽ കുമാർ ഓട്ടോ ഇടിച്ച് വീഴ്ത്തി. ശേഷം പ്രതി കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെട്ട പ്രിയ സമീപത്തെ വീട്ടിലേക്ക് ഓടിക്കേറുകയായിരുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







