സ്വന്തം ലേഖിക
കൊല്ലം :പിണങ്ങിക്കഴിയുന്നതിനിടെ ഭാര്യയുടെ വാഹനത്തിന് തീവച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം കുലശ്ശേഖരപുരം ആദിനാട് സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഭാര്യയുടെ സ്‌കൂട്ടറും വീടിന്റെ ഒരു ഭാഗവും കത്തിനശിച്ചിരുന്നു.
അഴീക്കല്‍ സ്വദേശിനിയായ യുവതിയും രാജേഷും തമ്മില്‍ ഒന്നര വര്‍ഷമായി അകന്നുകഴിയുകയാണ്. ഭര്‍ത്താവിന്റെ ശല്യം കാരണം പലപ്പോഴും യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇയാള്‍ പെട്രോളുമായി ഭാര്യവീട്ടിലെത്തിയത്. ശേഷം പെട്രോളൊഴിച്ച് സ്‌കൂട്ടറിന് തീവച്ചു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.