Spread the love

കോഴിക്കോട് : കുറുനരിയെ പിടിച്ച കൂറ്റൻ പെരുമ്ബാമ്ബിനെ പിടികൂടി. വെള്ളാങ്കല്ലൂർ വള്ളിവട്ടം കോഴിക്കാട് കൊല്ലം പറമ്ബില്‍ അശോകന്റെ വിടിന് പിന്നിലെ പറമ്ബില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്.

video
play-sharp-fill

ഇന്ന് വെളുപ്പിന് 6 മണിക്ക് അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ പറമ്പിൽ അന്വേഷിച്ചപ്പോഴാണ് കുറുനരിയെ ചുറ്റിവരഞ്ഞ നിലയില്‍ പാമ്പിനെ കണ്ടെത്തിയത്.

ഉടൻ വനം വകുപ്പിന്റെ സർപ്പയില്‍ അറിയിച്ചതിനെ തുടർന്ന് സർപ്പ റെസ്ക്യൂ അംഗം ബിബീഷ് എത്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാമ്ബിനെ പിടികൂടുകയായിരുന്നു. 15 അടിയോളം നീളവും 35 കിലോയോളം തൂക്കവും ഉണ്ട്. പാമ്ബിനെ ഉള്‍വനത്തില്‍ തുറന്ന് വിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group