play-sharp-fill
പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; വീട്ടമ്മ മരിച്ചു

പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ

തൃത്താല: പാലക്കാട് തൃത്താലയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ആനക്കര സ്വദേശി ജാനകി(68 ) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറയുന്നു.ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ വീട്ടുകാര്‍ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ്: തമ്പി. മക്കള്‍: തനുജ, അജിത്കുമാര്‍. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍, ശ്രീലത.