
പ്രായപൂർത്തിയാകാത്ത മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് വിദ്യ പോയത് കാമുകനൊപ്പം; പൊലീസ് പിടികൂടി തിരികെ എത്തിച്ചെങ്കിലും പ്രണയം ഉപേക്ഷിച്ചില്ല; രണ്ടാമതും ഒളിച്ചോടിയ കമിതാക്കളെ അറസ്റ്റ് ചെയ്തത് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ
സ്വന്തം ലേഖകൻ
തുറവൂർ: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ. എരമല്ലൂർ സ്വദേശികളായ കറുകപ്പറമ്പിൽ വിദ്യമോൾ (34), കളരിക്കൽ കണ്ണാട്ട് നികർത്ത് ശ്രീക്കുട്ടൻ (33) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്.
വിദ്യമോളുടെ ഭർത്താവിന്റെ പരാതിയിൽ ഒരുവർഷം നീണ്ട അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തൃശൂർ ഇരിങ്ങാലക്കുടയിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് കേസ്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. നേരത്തെയും ശ്രീക്കുട്ടനുമായി നാടുവിട്ട വിദ്യയെ പൊലീസ് പിടികൂടി ഭർത്താവിനൊപ്പം വിട്ടിരുന്നു.
അതിനുശേഷവും ശ്രീക്കുട്ടനുമായി ബന്ധം തുടർന്നിരുെന്നന്ന് സി.ഐ പി.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു. എസ്.ഐ അഭിരാം, എ.എസ്.ഐ കെ. ബഷീർ, സീനിയർ സി.പി.ഒ സിനിമോൾ, സി.പി.ഒ സിനുമോൻ എന്നിവർ നേതൃത്വം നൽകി.