അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ നിന്നും സ്ഥലംമാറ്റിയ ജിയോളജിസ്‌റ്റ് അടുത്ത നമ്പരുമായി തിരുവനന്തപുരത്ത്; ജിയോളജി സ്‌ക്വാഡിൽ കയറി പറ്റാൻ സമ്മർദ്ദവുമായി തലസ്ഥാനത്തെ നേതാക്കളെ കണ്ടു; ജിയോളജിസ്റ്റിന് കോഴിക്കോട് ജില്ലയിൽ ബിനാമി പേരിൽ പാറമടയെന്ന് സൂചന
സ്വന്തം ലേഖകൻ
കോട്ടയം: അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ നിന്നും സ്ഥലംമാറ്റിയ ജിയോളജിസ്‌റ്റ് അടുത്ത നമ്പരുമായി തിരുവനന്തപുരത്തെത്തി.
ജിയോളജി സ്‌ക്വാഡിൽ കയറി പറ്റാൻ സമ്മർദ്ദവുമായി തലസ്ഥാനത്തെ നേതാക്കളെ കണ്ടതായാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് കോഴിക്കോട് ജില്ലയിലെ ജിയോളജിസ്റ്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് കോഴിക്കോട് ജില്ലയിൽ ബിനാമി പേരിൽ പാറമടയുണ്ടെന്ന വിവരം തേർഡ് ഐ ന്യൂസിന് ലഭിച്ചു.
കഴിഞ്ഞ ദിവസവമാണ് ജിയോളജി ജില്ലാ ഓഫിസറേയും ഇദ്ദേഹത്തിന്റെ അസിസ്‌റ്റൻ്റിനേയും സ്ഥലം മാറ്റിയത്.
ജിയോളജി ഓഫീസർക്ക് പകരം നിയമനം നല്കാതിരുന്നപ്പോൾ ഇദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റിനെ തിരുവനന്തപുരത്ത് ജിയോളജി ഡയറക്ടറേറ്റിലേയ്ക്കാണ് സ്ഥലം മാറ്റിയത്. അതിനാൽ തന്നെ ഈ സ്വാധീനം ഉപയോഗിച്ച് കോട്ടയത്തെ സ്‌ക്വഡിലൂടെ തിരിച്ച് വരാനാണ് ഇയാൾ ശ്രമിക്കുന്നത്.
ഇദ്ദേഹം കോഴിക്കോട് ജില്ലയിൽ കുമരകം സ്വദേശിയുമായി ചേർന്ന് ബിനാമി പേരിൽ പാറമട നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ജിയോളജിസ്റ്റായി ജോലി ചെയ്‌തിരുന്ന കാലത്ത് അനധികൃതമായി നിരവധി പാറമടകൾക്ക് ലൈസൻസ് നൽകിയിരുന്നതായും, അവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈക്കൂലിവാങ്ങുതായും റിപ്പോർട്ടുണ്ടായിരുന്നു.