വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശി

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശി

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി സ്വദേശിയായ ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പള്ളി ഇരവിനല്ലൂർ കടിയൻതുരുത്ത് ഭാഗത്ത് പുത്തൻവീട് വീട്ടിൽ റെജി പി.ജോൺ (56) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടുകൂടി അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണം നടത്തിയത്.

ഇതിനുശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വാകത്താനത്ത് നിന്നും പിടികൂടുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ
യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, മുഹമ്മദ്‌ നൌഷാദ് ,തോമസ് അബ്രഹാം, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത് എ.വി, വിപിൻ ബി, അജീഷ് ജോസഫ്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.