Spread the love

ആഗോള ബോക്സ് ഓഫീസില്‍ 204 കോടി പിന്നിട്ട് കുതിപ്പ് തുടരുകയാണ് അക്ഷയ് കുമാറിന്റെ ഹൗസ്‍ഫുള്‍ 5.സമീപ കാലത്ത് മികച്ച പ്രകടനം നടത്താൻ അക്ഷയ് കുമാറിന് സാധിച്ചിരുന്നില്ല. അതിനാല്‍ അക്ഷയ് കുമാറിന്റെ ഹൗസ്‍ഫുള്‍ 5 നടന് നിര്‍ണായകമാവുകയാണ്.ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

video
play-sharp-fill

ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്‍ഫുള്‍. തമാശ, ആശയ കുഴപ്പങ്ങള്‍, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമാണ് ഹൗസ്ഫുള്‍ 5. സാജിദ് നദിയാദ്‌വാല നിർമ്മിച്ച്‌ തരുണ്‍ മൻസുഖാനി സംവിധാനം ചെയ്‍ത ഈ ചിത്രം, ഹൗസ്‍ഫുള്‍ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയത്. ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തല്‍പാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

കേസരി ചാപ്റ്റര്‍ രണ്ടാണ് മുമ്ബ് അക്ഷയ് കുമാര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയത്. കരണ്‍ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശങ്കരൻ നായരായിട്ടാണ് അക്ഷയ് കുമാര്‍ വേഷമിട്ടിരിക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്‍പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ ‘ദി കേസ് ദാസ് ഷുക്ക് ദി എംപയർ’ എന്ന പുസ്കത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. ശാശ്വത് സച്ച്‌ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരണ്‍ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാല്‍ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് അക്ഷയ് കുമാര്‍ സിനിമ നിർമിച്ചിരിക്കുന്നത്.