സ്വന്തം ലേഖിക
കോട്ടയം: മേലുകാവ് പാറശ്ശേരിൽ
വീട് കയറി ആക്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിൽ.
കോതനല്ലൂർ ഇടച്ചാലിൽ വീട്ടിൽ പൈലി മകൻ പക്കി സജി എന്ന് അറിയപ്പെടുന്ന സജി (45) യെയാണ് മേലുകാവ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മാഞ്ഞൂർ കരയിൽ കാഞ്ഞിരമുകളേൽ വീട്ടിൽ ഭാസ്കരൻ മകൻ രാജു(45) നെയും പൊലീസ് അറസ്റ്റു ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മേലുകാവ് പാറശ്ശേരിൽ സാജൻ സാമുവലിന്റെ വീട്ടിലാണ് പ്രതികൾ കയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും തീ വെക്കുകയും ചെയ്തത്. ഇതേ കേസിലെ പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തതിനെ തുടർന്ന് ആക്രമണ സംഘത്തിൽ ഉണ്ടായിരുന്ന സജിയെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി,കുറവിലങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകൾ നിലവിൽ ഉണ്ട്.
പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി. സാരഥി, എസ്.എച്ച്. ഓ രഞ്ചിത്ത് കെ വിശ്വനാഥ്, എസ്സ് ഐ അജിത്ത്, സിപിഒമാരായ ശ്യം, ശരത്ത് നിതാന്ത് ജോബി സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.