video
play-sharp-fill

പീഡനശ്രമത്തിനിടെ ഹോംനഴ്‌സിനെ കൊന്നു ; പ്രതി അറസ്റ്റിൽ

പീഡനശ്രമത്തിനിടെ ഹോംനഴ്‌സിനെ കൊന്നു ; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

മലപ്പുറം:വളാഞ്ചേരിയിലെ വാടകവീട്ടിൽ ഹോംനഴ്‌സിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36 ) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 52 കാരിയായ പൂന്തറ സൂഫി മൻസിലിൽ നഫീസത്തിൻറെ മൃതദേഹം മൂന്നു ദിവസം പഴക്കം ചെന്ന നിലയിൽ ഇന്നലെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടിൽ കണ്ടെത്തിയത്.

വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാടക വീടിൻറെ വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്ത് ടെലിവിഷൻ ശബ്ദം കൂട്ടി വെച്ചിരുന്നു. 30 വർഷത്തിലധികമായി ഹോം നഴ്സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തിൻറെ വിവിധ ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു. നാലു മാസത്തോളമായി വക്കത്തൂരിലായിരുന്നു താമസം. പീഡനത്തിനിടയിലായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അറസ്റ്റ് നാളെ രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group