കുഴിമന്തി ജീവനെടുക്കുന്ന ഭക്ഷണമാകുന്നുവോ? കോട്ടയത്ത് കുഴിമന്തി കഴിച്ച മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് മരിച്ചത് കഴിഞ്ഞവർഷം; തൃശ്ശൂരിൽ കുഴിമന്തി കഴിച്ച് വൃദ്ധ മരിച്ചത് കഴിഞ്ഞയാഴ്ച; കുഴിമന്തി കഴിച്ച് വിവിധ ജില്ലകളിലായി മൂന്നുമാസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത് 150ലധികം പേർ ; ആലപ്പുഴയിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച മകന് ഭക്ഷ്യവിഷബാധയേറ്റത് ഒരച്ഛനെന്ന നിലയില്‍ വേദനിച്ചു: പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല, മദ്യപിച്ചതോടെ നില തെറ്റിപ്പോയി; ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച്‌ പൊലീസുകാരൻ

Spread the love

ആലപ്പുഴ : ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതോടെ മകന് വയ്യാതായി. ഒരച്ഛനെന്ന നിലയിൽ ഇത് ഏറെ വിശഷമിപ്പിച്ചു, പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഈ മനോവിഷമത്തില്‍ മദ്യപിച്ചതോടെ നില തെറ്റിപ്പോയെന്നും ആലപ്പുഴയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിയായ പോലീസുകാരൻ ജോസഫ് പറഞ്ഞു.

സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ വാടക്കല്‍ സ്വദേശിയായ ജോസഫ് ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സി.പി.ഒയാണ്. ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലില്‍ കയറിയ അതിക്രമത്തിന് കാരണമെന്നും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു.

ചങ്ങനാശ്ശേരിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറില്‍ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിൻ്റെ കയ്യില്‍ നിന്നാണ് വാക്കത്തി വാങ്ങിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ബൈക്കിന് മുന്നില്‍
വാക്കത്തി വെച്ച്‌ ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങള്‍ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്.

കളർകോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമം നടത്തിയത്. ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ നിന്ന് രണ്ട് പൊലീസുകാർ എത്തിയിട്ടും ജോസഫ് പിൻമാറാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടാകുകയോ
മരണപ്പെടുകയോ ചെയ്യുന്നത് സർവ്വസാധാരണമായിരിക്കുകയാണ്.

കോട്ടയം സംക്രാന്തിയിലെ പാർക്ക് മലബാർ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് മരണപ്പെട്ടത് കഴിഞ്ഞവർഷമാണ്. പിന്നീട് ഹോട്ടൽ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തു.

കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിതും കഴിഞ്ഞ മാസമാണ്. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വൃദ്ധ മരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. സംസ്ഥാന വ്യാപകമായി കുഴിമന്തി കഴിക്കുന്നവർക്ക് ഭക്ഷ്യ വിഷബാധ ഏൽക്കുന്നത് നിത്യസംഭവമായി മാറുകയാണ്.