ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു : വിടവാങ്ങിയത് പാലാക്കാരെ ഐസ്ക്രീമിൻ്റെ രുചി അറിയിച്ച തൃപ്തി ഐസ്ക്രീം പാര്‍ലര്‍ ഉടമ ടി.ജെ ജോസഫും ഭാര്യ എല്‍സമ്മയും.
പാലാ : ജീവിതത്തിലും മരണത്തിലും അവർ ഒന്നിച്ചു. ഭാര്യ മരിച്ചു മണിക്കൂറുകൾക്കുള്ളിൽ ഭർത്താവും മരിച്ചു. വ്യാഴാഴ്ച വൈകിട്ടായിരുന്നു എൽസമ്മ ജോസഫിന്റെ (77) മരണം. ഇന്ന് രാവിലെ ഭർത്താവ് ടി.ജെ. ജോസഫും യാത്രയായി.
പാലായിലെ തൃപ്തി ഐസ്ക്രീം പാര്‍ലര്‍ ഉടമയാണ് ടി.ജെ ജോസഫ് . ഭാര്യയുടെ സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഇന്ന് ടി.ജെ ജോസഫും (കുഞ്ഞേപ്പ് കുട്ടി ) മരിച്ചത്. പള്ളിയിലും സൗഹൃദയോഗങ്ങളിലുമെല്ലാം ഒരുമിച്ച് കണ്ടിരുന്ന ഇരുവരുടെയും വിയോഗം നാടിനെയും ദുഖത്തിലാഴ്ത്തി.
പാലാക്കാർക്ക് ഒരിക്കലും മറക്കാനാവാത്ത ഐസ്ക്രീമിൻ്റെ രുചി പകർന്നു തന്ന ദമ്ബതികളാണ് വിടവാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃപ്തിപാലായുടെ രുചിക്കൂട്ടായ തൃപ്തി ഫൂട്ടിംഗിൻ്റെയും ഫ്രൂട്ട്സലാഡിൻ്റയും രുചി അറിയാത്ത പാലാക്കാർ കുറവായിരിക്കും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്നത്തെ ഐസ്ക്രീം ബ്രാണ്ടുകള്‍ വരുന്നതിന് മുമ്പ് പാലാക്കാരെ ഐസ്ക്രീം കഴിപ്പിച്ച തൃപ്തിയുടെ സാരഥിയാണ് അന്തരിച്ച ടി.ജെ. ജോസഫ് (കുഞ്ഞേപ്പു കുട്ടി ചേട്ടൻ ). വിവാഹ ജീവിതത്തിലും
മരണത്തിലും ഒന്നിച്ചുള്ള ഈ യാത്ര എല്ലാ വരെയും ദുഃഖത്തിലാഴ്ത്തി. പരേത ഇടമറ്റം ഇലഞ്ഞിമറ്റം കുടുംബാംഗമാണ്.