play-sharp-fill
ആശുപത്രിയ്ക്കു വേണ്ടി വാർത്ത മുക്കി മനോരമ: പ്രസവത്തെ തുടർന്ന് മന്ദിരം ആശുപത്രിയിൽ യുവതി മരിച്ച വാർത്ത ചരമപ്പേജിൽ ഒതുക്കി സ്വന്തക്കാർക്ക് മനോരമയുടെ സഹായം

ആശുപത്രിയ്ക്കു വേണ്ടി വാർത്ത മുക്കി മനോരമ: പ്രസവത്തെ തുടർന്ന് മന്ദിരം ആശുപത്രിയിൽ യുവതി മരിച്ച വാർത്ത ചരമപ്പേജിൽ ഒതുക്കി സ്വന്തക്കാർക്ക് മനോരമയുടെ സഹായം

സ്വന്തം ലേഖകൻ

കോട്ടയം:പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് വേണ്ടി വാർത്ത മുക്കി മലയാള മനോരമ. മന്ദിരം ആശുപത്രിയിൽ പനച്ചിക്കാട് നെല്ലിക്കൽ കുഴിമറ്റം കെ.വി വർഗീസിന്റെ മകൾ സിനിമോൾ വർഗീസ്് (27) മരിച്ച സംഭവത്തിലാണ് മലയാള മനോരമ ആശുപത്രി അധികൃതർക്കു വേണ്ടി വാർത്ത മുക്കിയത്. ചരമപേജിൽ ചരമ വാർത്ത മാത്രമാക്കിയാണ് സിനിയുടെ മരണ വാർത്തയെ മനോരമ ഒതുക്കിയത്. അതിക്രൂരമായ അശ്രദ്ധയുടെ ഫലമായി ഒരു യുവതി മരിച്ചപ്പോഴാണ് മലയാള മനോരമ ഇത്തരത്തിൽ മരണത്തെപ്പോലും സ്വന്തക്കാർക്ക് വേണ്ടി കച്ചവടവൽക്കരിച്ചത്.
മാങ്ങാനം മുണ്ടക്കപ്പാടത്തെ മന്ദിരം ആശുപത്രി മാനേജ്‌മെന്റും മലയാള മനോരമ മാനേജ്‌മെന്റും തമ്മിൽ വളരെ അടുപ്പമാണ്. ഈ അടുപ്പം മുതലെയുത്താണ് വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ ദിനപത്രം സിനിമോളുടെ മരണ വാർത്ത ഒരു വരി ചരമത്തിൽ ഒതുക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെയും, സർക്കാർ ആശുപത്രിയിലെയും ചികിത്സാ പിഴവിനെ യാതൊരു മാനദണ്ഡവും നോക്കാതെ, ഡോക്ടർമാരുടെ വാദം പോലും കേൾക്കാതെ ഭീകരമായ രീതിയിൽ വക്രീകരിച്ച് വാർത്ത നൽകുന്ന മലയാള മനോരമയാണ് അതിക്രൂരമായ രീതിയിൽ ഒരു സാധാരണക്കാരി കൊല്ലപ്പെട്ടിട്ട് ഈ വാർത്തയിൽ ഒരു വാക്ക് പോലും നൽകാതെ വാർത്ത മുക്കിയത്.
നേരത്തെ കോട്ടയം തിരുനക്കരയിലെ ഭാരത് ആശുപത്രിയിൽ നഴ്‌സുമാർ സമരം ചെയ്തപ്പോൾ നഴ്‌സുമാർക്കെതിരെ വാർത്ത നൽകിയ പത്രമാണ് മലയാള മനോരമ. സ്വകാര്യ ആശുപത്രിയ്ക്കു വേണ്ടി മരണ വാർത്ത മുക്കിയിരിക്കുകയാണ് ഇപ്പോഴും മലയാള മനോരമ.