കോട്ടയം ചങ്ങനാശേരി ജനറല്‍ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം; ടെൻഡർ നടപടി പൂർത്തിയായി

Spread the love

കോട്ടയം: ചങ്ങനാശേരി ജനറല്‍ ആശുപത്രിയുടെ നവീകരണം യാഥാർത്ഥ്യമാകുന്നു. ടെൻഡർ നടപടികളൊക്കെ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം തുടങ്ങുന്നതിനായുള്ള നടപകടികളലേക്ക് കരാർ കമ്ബനിയും കടന്നിരിക്കുകയാണ്.

video
play-sharp-fill

ആധുനികരീതിയില്‍ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത് കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ്. നാലു നിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുന്നത്.

അത്യാധുനിക സംവിധാനങ്ങളോട് കൂടിയ നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തിയേറ്ററും ഒരുക്കപ്പെടും. കൂടാതെ കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോ വിഭാഗം, നേത്രരോഗ വിഭാഗം, സർജിക്കൽ, മെഡിക്കൽ, ഇ.എൻ.ടി., ത്വകര്ോഗ വിഭാഗങ്ങൾ എന്നിവയും പൂര്‍ണമായി സജ്ജമാക്കും. രോഗികളുടെ കൂട്ടിരിപ്പുകാർക്കായി പ്രത്യേക മുറികളും, വയോജന-ശിശു സൗഹൃദ മുറികളും, കോനഴ്‌സുമാർക്കായി ഡ്യൂട്ടി മുറികളും ഒരുക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് എയ്ഡ് പോസ്റ്റ്, സി.ടി. സ്‌കാൻ യൂണിറ്റ്, ഫാർമസി, റേഡിയോളജി വിഭാഗം എന്നിവയും ഉൾപ്പെടുത്തും. അതോടൊപ്പം സർജിക്കൽ വാർഡുകൾ, വിശ്രമ മുറികൾ, ഐസൊലേഷൻ മുറി, പ്ലാസ്മ സ്റ്റോർ, കൗൺസിലിംഗ് മുറി, പാൻട്രി, ലിഫ്റ്റ് എന്നിവയുള്‍പ്പെടെയുള്ള മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

25 കോടി രൂപയിലധികം ചെലവഴിച്ച് സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണ് പദ്ധതി. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഈ നിർമാണ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും എന്ന് എം.എല്‍.എ ജോബ് മൈക്കിള്‍ വ്യക്തമാക്കി.