വേദനയടക്കാനാവാതെ സുഹൃത്തുക്കൾ: ജോലിക്കായി മകന്റെ ബയോഡേറ്റ കുവൈറ്റിലെ സുഹൃത്തുക്കൾക്ക് അയച്ചിരുന്നു :രാത്രിയായപ്പോള്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ കൈക്കോട്ട്കടവ് സ്വദേശിയ്ക്ക് ഹൃദയാഘാതം, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Spread the love

കഴിഞ്ഞ 38 വര്‍ഷത്തിലേറെയായി കുവൈത്തിലുളള അബ്ദുള്‍ ഖാദര്‍ നിലവില്‍ ഖൈറാന്‍ പ്രദേശത്തെ ഒരു ഹോട്ടലിലായിരുന്നു ജോലി ചെയ്തിരുന്നത്.ഇന്നലെ ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.തൃക്കരിപ്പൂര്‍ കൈക്കോട്ട്കടവ് സ്വദേശി കെ പി അബ്ദുല്‍ ഖാദര്‍ (62) ഹൃദയാഘാതം മൂലം മരിച്ചത്.

video
play-sharp-fill

നാട്ടില്‍ ഡി ഫാം കഴിഞ്ഞ മകന്‍ സക്കീര്‍ ഹുസൈന് കുവൈത്തില്‍ ജോലി തരമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ അബ്ദുല്‍ ഖാദര്‍ സുഹൃത്തുകള്‍ക്ക് ബയോഡേറ്റ അയച്ച്‌ നല്‍കിയിരുന്നു. പരിചയക്കാരോട് ജോലിക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.വൈകിട്ടാണ് മരണവിവരം സുഹൃത്തുകള്‍ അറിയുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ഭാര്യ-സീനത്ത്, മക്കള്‍-സക്കീര്‍ ഹുസൈന്‍, നകാശ്, റിസാന.