12 ലക്ഷം കുടിശ്ശിക തീര്‍ക്കും; കര്‍ഷകന് കൃഷിമന്ത്രിയുടെ ഉറപ്പ്; കൃഷി നിര്‍ത്തരുതെന്നും അപേക്ഷ; ഉടൻ കര്‍ഷകരുടെ യോഗം വിളിക്കുമെന്നും മന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് കുടിശ്ശിക തീര്‍ത്ത് കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്ന വെങ്ങാനൂര്‍ സ്വദേശി ജോര്‍ജിന് ഉറപ്പുമായി കൃഷിമന്ത്രി പി പ്രസാദ്.
12 ലക്ഷം കുടിശ്ശിക ഉടന്‍ നല്‍കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. അടുത്ത മാസം പത്തിന് പണം നല്‍കും. കൃഷി ഉപേക്ഷിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിയുടെ ഉറപ്പിന് പിന്നാലെ കൃഷി ഉപേക്ഷിക്കില്ലെന്ന് ജോര്‍ജ് പറഞ്ഞു. കര്‍ഷകരുടെ യോഗം വിളിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
12 ലക്ഷം കിട്ടാനുള്ളതിനാല്‍ ജോര്‍ജ് കൃഷി ഉപേക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. കൃഷിവകുപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‍കാര ജേതാവാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ജോര്‍ജ്ജ്.
ഒന്‍പത് മാസമായി ആനയറയിലെ കാര്‍ഷിക ചന്തയില്‍ നിന്ന് 12 ലക്ഷം രൂപയാണ് ജോര്‍ജ്ജിന് കിട്ടാനുള്ളത്. ഇതുള്‍പ്പെടെ 80 ലക്ഷം രൂപയാണ് ആനയറയില്‍ മാത്രം കര്‍ഷകര്‍ക്കുള്ള ഹോര്‍ട്ടി കോര്‍പ്പ് കുടിശ്ശിക.