play-sharp-fill
നിറകണ്ണുകളോടെ സുരഭി; പപ്പേ എനിക്കിങ്ങളെ ഒരുപാട് മിസ്സെയ്യുന്നു! ഞാന്‍ നടിയായത് കാണാന്‍ പപ്പയില്ല

നിറകണ്ണുകളോടെ സുരഭി; പപ്പേ എനിക്കിങ്ങളെ ഒരുപാട് മിസ്സെയ്യുന്നു! ഞാന്‍ നടിയായത് കാണാന്‍ പപ്പയില്ല

ടോ വിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ അങ്ങു വാന കോണില്‍ എന്ന ഗാനം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.സോഷ്യല്‍ മീഡിയ റീലുകള്‍ ഭരിക്കുകയാണ് വൈക്കം വിജയലക്ഷ്മി പാടിയ ഇപ്പോഴിതാ. ഇപ്പോഴിതാ ഈ പാട്ടിനെക്കുറിച്ചുള്ള എആര്‍എം നായിക സുരഭി ലക്ഷ്മിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

പാട്ടു കേള്‍ക്കുമ്ബോള്‍ തന്റെ പപ്പയെ മിസ് ചെയ്യുന്നുവെന്നാണ് സുരഭി പറയുന്നത്. താന്‍ നടിയായത് കാണാന്‍ അദ്ദേഹം കൂടെയില്ലാതായിപ്പോയി എന്നും സുരഭി പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ വികാരഭരിതയായാണ് സുരഭി സംസാരിക്കുന്നത്. ഒപ്പം സംഗീത സംവിധായകന്‍ ദിപു നൈനാന്‍ തോമസിനോട് ഒരഭ്യര്‍ത്ഥനയും പങ്കുവെക്കുന്നുണ്ട് സുരഭി.

‘പപ്പേ എനിക്കിങ്ങളെ ഒരുപാട് മിസ്സെയ്യുന്നു. വൈക്കം വിജയലക്ഷ്മി ചേച്ചി അതിഗംഭീരമായി പാടിയ ഈ പാട്ട്, ഒരച്ഛന്‍പാടുന്നപോലയും കേള്‍ക്കാന്‍ എനിക്ക് കൊതിയാവുന്നു ദിപു ചേട്ടാ’ എന്നു പറഞ്ഞാണ് സുരഭി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”അങ്ങു വാന കോണില്‍ എന്ന പാട്ട് ഇന്‍സ്റ്റയില്‍ ട്രെന്റിംഗ് നമ്ബര്‍ വണ്‍ ആയി മാറിയിരിക്കുകയാണ്. അതില്‍ വളരെയധികം സന്തോഷമുണ്ട്. ഇതിന്റെ സംഗീത സംവിധായകന്‍ ദിപു നൈനാന്‍ തോമസ് കൂടുതലും തമിഴിലാണ് സംഗീതം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ മലയാള സിനിമയാണ് എആര്‍എം. ഗംഭീര മ്യൂസിക് ആണ്. ഈ പാട്ട് എഴുതിയിരിക്കുന്നത് മനു മഞ്ജിത് ആണ്.

ഈ പാട്ട് ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിയാന്‍ സാധിക്കുന്നുണ്ട്. ഒരുപാട് റീലുകള്‍ കണ്ടു. അതിന്റെ വരികളും സംഗീതവും നമ്മളെ വല്ലാതെ സ്പര്‍ശിക്കുന്ന, ആരെയൊക്കയോ മിസ് ചെയ്യിക്കുന്ന, ആരൊക്കയോ തുറന്ന് തന്ന പാതകള്‍ ഓര്‍മ്മ വരുത്തുന്നതാണ്. അതാണ് ആളുകളുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നതും. വ്യക്തിപരമായി എനിക്കും അത്തരം വികാരങ്ങളുണ്ട്.

ഈ പാട്ടിന്റെ വരികള്‍ കേട്ടത് മുതല്‍, ഷൂട്ടിംഗ് സമയം മുതല്‍ ഞാന്‍ മിസ് ചെയ്യുന്ന ഒരാളുണ്ട്. എന്റെ പപ്പ. എന്റെ കുട്ടിക്കാലത്ത് ഒരുപാട് നാടകങ്ങള്‍ക്ക് എന്നെ കൊണ്ടു പോകുമായിരുന്നു. എവിടെ നാടകങ്ങളുണ്ടെങ്കിലും എന്നെ കൊണ്ടു പോകുമായിരുന്നു. ഇജ്ജ് നല്ല മനുഷ്യനാകാന്‍ നോക്ക്, ഇത് ഭൂമിയായിരുന്നു. തുടങ്ങി ഒരുപാട് നാടകങ്ങള്‍ എന്നെ കൊണ്ടു പോയി കാണിക്കുമായിരുന്നു. ഞാനന്ന് കുഞ്ഞാണ്. നാലഞ്ച് വയസേ കാണൂ. അതിനാല്‍ പലപ്പോഴും ഞാന്‍ കിടന്നുറങ്ങുകയായിരിക്കും. എങ്കിലും എന്നെ കൊണ്ടുപോയി കാണിക്കുമായിരുന്നു.i

ഞങ്ങളുടെ നാട്ടില്‍ ഒരുപാട് സര്‍ക്കസുകള്‍ വരും. അതൊക്കെ കൊണ്ടു പോയി കാണിക്കും. ഒരിക്കല്‍ ഓഡിയന്‍സിന്റെ ഇടയില്‍ നിന്നും ഒരു കുട്ടിയോട് വരാന്‍ പറഞ്ഞപ്പോള്‍ പപ്പയാണ് എന്നെ ആദ്യമായി സ്റ്റേജില്‍ കൊണ്ടു പോയി നിര്‍ത്തുന്നത്. ഇപ്പോള്‍ ഞാന്‍ നടിയായപ്പോള്‍ അത് കാണാന്‍ എന്റെ പപ്പയുണ്ടായില്ല. ഈ പാട്ടിലെ വരികള്‍ കേള്‍ക്കുമ്ബോള്‍ പപ്പയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. വൈക്കം വിജയലക്ഷ്മി ചേച്ചി മനോഹരമായി പാടിയിട്ടുണ്ട്. എങ്കിലും ഈ പാട്ടൊരു മെയില്‍ വോയ്‌സില്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. ആരെക്കൊണ്ടെങ്കിലും ഒന്ന് പാടിപ്പിച്ച്‌ മെയില്‍ വേര്‍ഷന്‍ തരാമോ ദിപു ചേട്ടാ” എന്നാണ് സുരഭി പറയുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പാട്ടെഴുതിയ മനു മഞ്ജിത്തും കമന്റ് ചെയ്തിട്ടുണ്ട്. എഴുതിയ ഞമ്മളേയും കൂടി ഇങ്ങള് കരയിക്കും എന്നാണ് മനു മഞ്ജിത്ത് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിക്കുന്നത്.

ന്റെ ചേച്ചി, നമ്മളൊക്കെ ല്ലേ കൂടെ. ഇങ്ങള് പൊളിയല്ലേ. അച്ഛന്‍ ഇതൊക്കെ കണ്ട് മനസ്സു നിറഞ്ഞു അനുഗ്രഹിക്കുന്നുണ്ടാവും ന്റെ മുത്തിനെ. നെഞ്ചില്‍ നിന്നുള്ള വാക്കുകള്‍ ??പാടും ആരെങ്കിലും ഒക്കെ പാടി തരും, സുരഭി ആദ്യം ആയിട്ടാ ഇങ്ങനെ നിറക്കണ്ണുകളോടെ കാണുന്നെ.. സന്തോഷം സങ്കടം ഓര്‍മ്മകള്‍ എല്ലാം ആ മുഖത്തു മിന്നിമറയുന്നു, സുരഭി ചേച്ചി ഞാന്‍ പടം കണ്ടു. സൂപ്പര്‍ സിനിമ ഒത്തിരി ഇഷ്ടമായി. ഒരു മുത്തശ്ശി കഥ പോലെ ഞാന്‍ നന്നായി ആസ്വദിച്ചു കണ്ടു… ടോവിനോയും, സുരഭി ചേച്ചിയും പൊളിച്ചു.. ചേച്ചിയുടെ അഭിനയം ഒത്തിരി ഇഷ്ടായി… നാടന്‍ വേഷങ്ങളില്‍ ചേച്ചിയുടെ സൗന്ദര്യം വിഭിന്ന വര്‍ണ്ണങ്ങളാല്‍ ആ ഭാവാഭിനയം കൂടുതല്‍ മികവുറ്റതാക്കി. ഞാന്‍ പണ്ടേ ചേച്ചിയുടെ ഫാനാണ്..ഒരുപാട് കഴിവുള്ള വ്യക്തിത്വം എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.