
നിറപറ മുതലാളിയെ കുടുക്കാൻ സീമ കാമുകനിൽ നിന്നും ഗർഭം ധരിച്ചു ;ഹണിട്രാപ്പിന് പിന്നിൽ വൻസംഘം ; പ്രതികൾക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്നു സൂചന
സ്വന്തം ലേഖിക
കൊച്ചി: പെരുമ്പാവൂരിലെ നിറപറയുടെ മുതലാളി കുടുങ്ങിയ ഹണിട്രാപ്പിന് പിന്നിൽ വൻസംഘമെന്ന് പൊലീസ്.
ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമയുടെ നേതൃത്വത്തിലുള്ള ഹണിട്രാപ്പ് സംഘമാണ് അരിവ്യാപാരിയെ കുടുക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണ്. സിനിമാലോകത്തെ പ്രമുഖരുമായി സംഘത്തിന് ബന്ധമുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
നടിയെന്ന വ്യാജേനയായിരുന്നു സീമ അരിവ്യാപാരിയുമായി അടുത്തത്. ഒരു വർഷം നീണ്ട ഫേസ്ബുക്ക് ബന്ധം മുതലെടുത്താണ് സീമ തട്ടിപ്പ് നടത്തിയത്. ഹണിട്രാപ്പിൽ കുടുക്കിയ ശേഷം 50 ലക്ഷം ആദ്യം തട്ടി.
ശേഷം ബലാൽസംഗം ചെയ്തുവെന്ന് ഭാര്യയോടു പറഞ്ഞ് പണം തട്ടുമെന്നുള്ള ഭീഷണിയും കൂടിയായപ്പോൾ വ്യാപാരി പരാതി നൽകുകയായിരുന്നു. ഇരുവരും നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സീമയുടെ സുഹൃത്ത് പാലക്കാട് സ്വദേശി കൃതിയെയും പൊലീസ് തിരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രണം കൃതിയുടേതാണെണ് ലഭിക്കുന്ന സൂചന.
അതേസമയം, സീമയെയും അറസ്റ്റിലായ കാമുകൻ ചേരാനല്ലൂർ മുള്ളേരി മനത്തിൽ ഷാഹിനെയും വിശദമായി പൊലീസ് ചൊദ്യം ചെയ്യും. ഭീഷണിപ്പെടുത്തി പണം തട്ടൽ, ചാരായം വാറ്റ്, പട്ടികജാതിക്കാരെ ആക്രമിക്കൽ തുടങ്ങിയ കേസുകൾ സീമയ്ക്ക് എതിരെയുണ്ടെന്നും എന്നാൽ ഷാഹിനെതിരെ മറ്റു കേസുകളില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, അരിവ്യാപാരിയെ സീമ ഭീഷണിപ്പെടുത്തിയിരുന്നത് വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പേരിലാണെന്നും പൊലീസ് പറഞ്ഞു. സീമ നിലവിൽ 4 മാസം ഗർഭിണിയാണ്. വ്യാപാരിയെ കുടുക്കാൻ ഷാഹിനിൽ നിന്നും സീമ ഗർഭം ധരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
തന്റെ ഗർഭത്തിന്റെ ഉത്തരവാദി വ്യാപാരിയാണെന്നാണ് സീമ പൊലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നും വ്യക്തത വരുത്താൻ ഡിഎൻഎ ടെസ്റ്റിന് താൻ തയ്യാറാണെന്നും ഇയാൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.