വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഉന്നത നിലവാരവുമുണ്ടാകുമെന്ന പ്രതീക്ഷ തെറ്റിപ്പോയി ; എന്റെ മകന്റെ കൂടെ ഇന്റർവ്യൂവിന് ഞാനല്ലാതെ വേറെയാര് പോകണം : രമേശ് ചെന്നിത്തല

വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഉന്നത നിലവാരവുമുണ്ടാകുമെന്ന പ്രതീക്ഷ തെറ്റിപ്പോയി ; എന്റെ മകന്റെ കൂടെ ഇന്റർവ്യൂവിന് ഞാനല്ലാതെ വേറെയാര് പോകണം : രമേശ് ചെന്നിത്തല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ മന്ത്രിയ്ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു. വസ്തുതാപരമായ തന്റെ ആരോപണങ്ങൾക്ക് മന്ത്രിക്ക് ഒരു മറുപടിയുമില്ല. അതിനാലാണ് തന്റെ മകനെക്കുറിച്ച് ബാലിശമായ കാര്യങ്ങൾ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് ജലീലിന്. അതുകൊണ്ടാണ് ഇങ്ങനെ പലതും വിളിച്ച് പറയുന്നത്. തന്റെ മകന് സിവിൽ സർവീസിൽ 210ാം റാങ്ക് ലഭിച്ചതിൽ അദ്ദേഹത്തിന് വിഷമമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. അവന്റെ കൂടെ താൻ ഡൽഹിയിൽ ഇന്റർവ്യൂവിന് പോയതാണ് അദ്ദേഹമിപ്പോൾ വലിയ സംഭവമായി പറയുന്നതെന്നും തന്റെ മകന്റെ കൂടെ താനല്ലാതെ വേറെയാര് പോകണമെന്നാണ് ജലീൽ പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉന്നത നിലവാരമുണ്ടാകുമെന്ന തന്റെ പ്രതീക്ഷ തെറ്റായിരുന്നുവെന്നും താൻ ആരുടേയും ചട്ടുകമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കാസർകോട്ട് ചേർന്ന വാർത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ജലീൽ ആരോപണം ഉന്നയിച്ചത്. സിവിൽ സർവീസ് എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുദീപ് ഷെട്ടിയെക്കാൾ 30 മാർക്ക് അഭിമുഖ പരീക്ഷയിൽ പ്രമുഖ നേതാവിന്റെ മകനു കിട്ടി. ഇതിനായി ഡൽഹിയിൽ ‘ലോബിയിംഗ്’ നടത്തിയവർ തങ്ങളെപ്പോലെയാണ് മറ്റുള്ളവരുമെന്നു കരുതിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടണം.

പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിറുത്താൻ നടപടി വേണമെന്നുമാണ് ജലീൽ ആവശ്യപ്പെട്ടത്.