video
play-sharp-fill

ഹോം ക്വാറന്റൈനിലുള്ള ഭാര്യയെ വീട്ടിൽ നിന്നും ഇറക്കി വിട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം

ഹോം ക്വാറന്റൈനിലുള്ള ഭാര്യയെ വീട്ടിൽ നിന്നും ഇറക്കി വിട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം

Spread the love

സ്വന്തം ലേഖകൻ

പാലോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോം ക്വാറന്റൈനിലുള്ള ഭാര്യയെ വീട്ടിൽനിന്ന് ഇറക്കി വിട്ട ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. പെരിങ്ങമ്മല പനങ്ങോട് തടത്തരികത്ത് വീട്ടിൽ രതീഷിനെതിരെയാണ് പലോട് പൊലീസ് കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തിരിക്കുന്നത്.

രതീഷിന്റെ ഭാര്യ മെയ് പതിനെട്ടിന് ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. എന്നാൽ, രതീഷ് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നത് പതിവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടർന്ന് നാട്ടുകാരിൽ നിന്നും പരാതി ലഭിച്ചതിൽ അരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഇയാളെ താക്കീത് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇയാൾ ഞായറാഴ്ച വൈകീട്ടോടെ ഭാര്യയെ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. പിന്നീട് വീട് പൂട്ടിയിടുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകരോ, ജനപ്രതിനിധികളോ പൊലീസോ ആവശ്യപ്പെട്ടിട്ടും ഇയാൾ അനുസരിക്കാൻ തയാറായില്ല. ഇതിന് പിന്നാലെ പൊലീസിെന്റ നിർദേശപ്രകാരം ഭാര്യയെ ആരോഗ്യ വകുപ്പ് അധികൃതർ ഇൻസ്റ്റിറ്റിയൂഷണനൽ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.