
ഹോം നേഴ്സിംഗ് സംഘടനാ നേതാവിന്റെ അവിഹിതം കൈയ്യോടെ പൊക്കി ഭാര്യ; കട്ടക്കലിപ്പിലെത്തിയ ഭാര്യ ഭർത്താവിനെ പഞ്ഞിക്കിട്ടതും പോരാഞ്ഞ് ഹോം നേഴ്സിംഗ് ഓഫീസും പൂട്ടിച്ചു; അവിഹിതം നടത്തുന്നതിൽ വിദഗ്ധനായ ഭർത്താവ് ഭാര്യ അറിയാതെ തൊട്ടടുത്ത ജില്ലയിൽ പുതിയ ഹോംനേഴ്സിംഗ് ഓഫീസ് തുറന്നു; ഇത്തവണ ഒപ്പം കൂട്ടിയത് മറ്റൊരു ഹോംനേഴ്സിംഗ് സ്ഥാപന ഉടമയെ മുച്ചൂടും മുടിപ്പിച്ച യുവതിയെ
പാലക്കാട് : നിർധനരായ ആയിരക്കണക്കിന് വനിതകൾക്ക് ആശ്രയമാണ് ഹോം നേഴ്സിംഗ് സർവീസ് രംഗം. എന്നാൽ ഹോംനേഴ്സിംഗ് സ്ഥാപനങ്ങൾ നടത്തുന്ന ചില പുഴുക്കുത്തുകൾ ഈ മേഖലയിൽ അന്തസ്സായി പണിയെടുക്കുന്ന സ്ഥാപന ഉടമകളെ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്
അസംഘടിത വിഭാഗമായ ഹോംനേഴ്സിംഗ് മേഖലയിൽ തൊഴിലെടുക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ച് മികച്ച രീതിയിൽ പ്രവർത്തിച്ച് പോന്നിരുന്നതാണ്. ഹോം നേഴ്സിംഗ്, സെക്യൂരിറ്റി സർവീസ് തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിൽ ദാതാക്കളുടെ പത്തോളം സംഘടനകൾ ആണ് ഇന്ന് കേരളത്തിലുള്ളത്.
ഇതിൽ പ്രമുഖ സംഘടനയുടെ നേതാവിൻ്റെ അവിഹിതമാണ് ഭാര്യ കൈയ്യോടെ പൊക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി സംഘടനാ നേതാവിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയുമായി നേതാവിനുണ്ടായ വഴിവിട്ട ബന്ധമാണ് ഭാര്യ കയ്യോടെ പൊക്കിയത്.
കട്ടക്കലിപ്പിൽ ഓഫീസിലേക്കെത്തിയ ഭാര്യ ഭർത്താവിനെ പഞ്ഞിക്കിട്ടതും പോരാഞ്ഞ് കേരളത്തിലെ ആയൂർവേദ ചികിൽസയുടെ ഈറ്റില്ലമായ സ്ഥലത്ത് ഭർത്താവ് വർഷങ്ങളായി നടത്തിയിരുന്ന ഹോം നേഴ്സിംഗ് ഓഫീസും അടച്ച് പൂട്ടിയാണ് വീട്ടിൽ പോയത് .
ഭാര്യയുടെ കടന്ന് കയറ്റത്തിൽ അസ്വസ്ഥനായ ഭർത്താവ് ഒട്ടും വിട്ടുകൊടുത്തില്ല. അവിഹിതം നടത്തുന്നതിൽ വിദഗ്ധനായ ഇയാൾ ഭാര്യ അറിയാതെ തൊട്ടടുത്ത ജില്ലയായ പാലക്കാട്ട് ജില്ലയിൽ പുതിയ ഹോംനേഴ്സിംഗ് ഓഫീസ് തുറന്നു.
ഇവിടെയാകട്ടെ ഒപ്പം കൂട്ടിയത് തൃശ്ശൂർ ജില്ലയിലെ ഹോംനേഴ്സിംഗ് സ്ഥാപന ഉടമയെ മുച്ചൂടും മുടിപ്പിച്ച യുവതിയാണ്.
നേതാവിന് ഈ യുവതി മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഉള്ള പലരുമായും ഇത്തരത്തിൽ വഴിവിട്ട ബന്ധം ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
നേതാവിന്റെ അവിഹിതം “ഉണക്കമീൻ പോലെയാണ്. നാട് മുഴുവൻ നാറിയാലും ഇതൊന്നും നേതാവ് അറിയില്ല” നേതാവാകട്ടെ താൻ വലിയ മാന്യൻ ആണെന്നാണ് വെയ്പ്പ്.