video
play-sharp-fill
ഷിരൂർ ദൗത്യം: അർജുന്റെ ലോറി സി പി4-ൽ ഉണ്ടാകാനാണ് സാധ്യത, ഡ്രഡ്ജിങ് ദുഷ്കരമാകും, ട്രക്ക്  കണ്ടെത്താൻ ഡ്രൈവറെയും ആശ്രയിക്കും; മേജർ എം ഇന്ദ്രബാലൻ

ഷിരൂർ ദൗത്യം: അർജുന്റെ ലോറി സി പി4-ൽ ഉണ്ടാകാനാണ് സാധ്യത, ഡ്രഡ്ജിങ് ദുഷ്കരമാകും, ട്രക്ക് കണ്ടെത്താൻ ഡ്രൈവറെയും ആശ്രയിക്കും; മേജർ എം ഇന്ദ്രബാലൻ

 

ഷിരൂർ: മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറി സി പി4-ൽ ഉണ്ടാകാനാണ് സാധ്യതയെന്നും അവിടെ ഡ്രഡ്ജിങ് ദുഷ്കരമായിരിക്കുമെന്നും റിട്ടയേഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ പറഞ്ഞു.

 

സി പി4 മാർക്ക് ചെയ്തു കൊടുക്കുകയാണ് ലക്ഷ്യം. എന്നാൽ മണ്ണ് ദുഷ്കരമാണ്. ട്രക്കിന്റെ ഭാ​ഗം നോക്കാൻ ചിലപ്പോൾ ഡൈവറേയും ഇറക്കേണ്ടി വരും. രണ്ട് ദിവസം കൂടി ഷിരൂരിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതേസമയം, മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായി നടത്തുന്ന തിരച്ചിലിൽ ലോറിയുടെ  പിൻവശത്തെ ടയർ കണ്ടെത്തിയിരുന്നു. കയറിൽ കുരുങ്ങിയ നിലയിലായിരുന്നു ടയർ. എന്നാൽ കണ്ടെത്തിയ ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. അടുത്ത 9 ദിവസം കൂടി ഡ്രഡ്ജറിൽ തിരച്ചിൽ നടത്തുമെന്നും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group