play-sharp-fill
എച്ച് എൻ എൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നു; സംരക്ഷണ സമിതിയുടെ  സമരം വിജയത്തിലേക്ക്

എച്ച് എൻ എൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നു; സംരക്ഷണ സമിതിയുടെ സമരം വിജയത്തിലേക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ഏക കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൻ.എൽ വിൽപ്പനക്കെതിരായി തൊഴിലാളികൾ നടത്തുന്ന രണ്ടാം ഘട്ട സത്യാഗ്രഹ സമരത്തിന്റെ 41-ാം ദിവസത്തെ വനിതാ തൊഴിലാളികളുടെ സത്യാഗ്രഹ സമരത്തെ അഭിസംബോധന  ചെയ്ത്  സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള സംസാരിച്ചു .

എച്ച് എൻ എൽ വിൽപ്പനക്കായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇ ഒ ഐ യിൽ (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് ) പങ്കെടുക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി റിയാബിനെ  ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ കേന്ദ്ര പൊതുമേഖലാ കോർഡിനേഷൻ കമ്മറ്റി കൺവീനർ എം.ജി അജി, എച്ച്.എൻ. എൽ സംരക്ഷണ സമിതി കൺവീനർ ടി.ബി.മോഹനൻ, ജോ: കൺവീനർ പി.എസ്സ് ബാബു തുടങ്ങിയവർ സംസാരിച്ചു.