video
play-sharp-fill

ഞാന്‍ കോപ്പി റൈറ്റുമല്ല, ലെഫ്റ്റുമല്ല, മിഡിലാണ്; ഒരു പേരിന് ആര്‍ക്കും കോപ്പി റൈറ്റില്ല, ആ പേര് മറ്റൊരാള്‍ എടുത്തതിലുള്ള വിഷമമാണ് പറഞ്ഞത്; ഹിഗ്വിറ്റ വിവാദത്തില്‍ പ്രതികരണവുമായി എന്‍.എസ്. മാധവന്‍; നടപടിക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

ഞാന്‍ കോപ്പി റൈറ്റുമല്ല, ലെഫ്റ്റുമല്ല, മിഡിലാണ്; ഒരു പേരിന് ആര്‍ക്കും കോപ്പി റൈറ്റില്ല, ആ പേര് മറ്റൊരാള്‍ എടുത്തതിലുള്ള വിഷമമാണ് പറഞ്ഞത്; ഹിഗ്വിറ്റ വിവാദത്തില്‍ പ്രതികരണവുമായി എന്‍.എസ്. മാധവന്‍; നടപടിക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

Spread the love

സ്വന്തം ലേഖകന്‍

തൃശ്ശൂര്‍: ഹിഗ്വിറ്റ വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. ‘വിവാദം എന്നെ ദു:ഖിതനാക്കി. ഒരു പേരിന് ആര്‍ക്കും കോപ്പി റൈറ്റില്ല.എന്റെ കഥ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാള്‍ എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞത്.പ്രാഥമിക ചര്‍ച്ചകള്‍ മുന്നോട്ട് പോവുകയാണ്.ഫിലിം ചേംബറിന് അപേക്ഷ നല്‍കിയിരുന്നു.ഞാന്‍ കോപ്പി റൈറ്റും ലഫ്റ്റുമല്ല മിഡിലാണ്. ഹിഗ്വിറ്റ എന്ന പേരില്‍ കഥ എനിക്ക് ഇനി സിനിമയാക്കാനാവില്ല.അതാണെന്നെ ദു:ഖിപ്പിച്ചത്.വിമര്‍ശനം അറിയില്ല.’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹിഗ്വിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. അഭിഭാഷകരെ കണ്ട് വിഷയത്തില്‍ നിയമോപദേശം തേടി. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പര്‍ എന്‍. എസ് മാധവനില്‍ നിന്ന് അനുമതി വാങ്ങിക്കാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായിരുന്നു പോസ്റ്ററില്‍ ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

മൂന്നുവര്‍ഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യങ്ങള്‍ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.