
ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ; ഹൈക്കോടതി രജിസ്റ്റാര്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി
സ്വന്തം ലേഖിക
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ.
56-ല്‍ നിന്ന് 58 ആക്കി പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്റ്റാര്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് നല്‍കിയത്.
ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പ്രായം രണ്ടു വര്‍ഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഹൈക്കോടതി പ്രവര്‍ത്തനത്തിന് ഗുണകരമാകുമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് വഴി പരിചയ സമ്പന്നരായ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേഗം തീരുമാനമെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബര്‍ 25-നാണ് രജിസ്ട്രാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് കത്ത് നല്‍കിയത്.